Connect with us

Kerala

പാലാരിവട്ടം പാലം: ചെന്നൈ ഐ ഐ ടി അന്തിമ പഠന റിപ്പോര്‍ട്ട് കൈമാറി

Published

|

Last Updated

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തിലെ ക്രമക്കേടുകളെക്കുറിച്ച് പഠിച്ച ചെന്നൈ ഐ ഐ ടി സംഘം സംസ്ഥാന സര്‍ക്കാറിന് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് ലഭിച്ചതായും 16ന് തിരുവനന്തപുരത്ത് ചേരുന്ന യോഗത്തില്‍ ഇത് വിശദമായി പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്നും പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ അറിയിച്ചു.

ഐ ഐ ടി നിര്‍ദേശിച്ചിരിക്കുന്ന അറ്റകുറ്റപ്പണിക്ക് 10 കോടിയോളം രൂപ ചെലവ് വരും. ഇത് പ്രകാരം ബലപ്പെടുത്തല്‍ നടത്തിയാലും 20 വര്‍ഷത്തിലധികം മേല്‍പ്പാലം ഉപയോഗിക്കാന്‍ കഴിയുകയില്ല. ഇക്കാര്യം ഇ ശ്രീധരനും ചൂണ്ടികാരിച്ചിരുന്നു. പാലത്തിന്റെ അടിത്തറ നിലനിര്‍ത്തി ഗര്‍ഡറുകളും പിയര്‍ക്യാപുകളും മാറ്റണമെന്ന ഇ ശ്രീധരന്റെ നിര്‍ദേശവും ഐ ഐ ടിയുടെ പഠന റിപ്പോര്‍ട്ടും പരിശോധിച്ച് അന്തിമ തീരുമാനമെടുക്കും. ഒരു വര്‍ഷത്തിനുള്ളല്‍ പാലം സഞ്ചാര യോഗ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

വൈറ്റില മേല്‍പ്പാലം നിര്‍മാണത്തില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന ഉദ്യോഗസ്ഥയുടെ അടിസ്ഥാനരഹിതമായ വിവരം പരിശോധിക്കുന്നതിനായി ഐ ഐ ടി സംഘത്തെ എത്തിച്ചതിന് സര്‍ക്കാറിന് 25 ലക്ഷം രൂപ ചെലവായെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.