ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതില്‍ ഭൂരിഭാഗം കശ്മീരികളും സന്തുഷ്ടര്‍: അജിത് ഡോവല്‍

Posted on: September 7, 2019 8:52 pm | Last updated: September 8, 2019 at 10:22 am

ന്യൂഡല്‍ഹി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലൂടെ കശ്മീരികളെ ഇന്ത്യക്ക് ഒപ്പമാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തതെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. ഇതില്‍ ഭൂരിഭാഗം കശ്മീരികളും സന്തുഷ്ടരാണ്. കശ്മീരിനുണ്ടായിരുന്നത് പത്യേക പദവിയല്ല. മറിച്ച് പ്രത്യേക വിവേചനമായിരുന്നെന്നും ഡോവല്‍ പറഞ്ഞു.

കശ്മീരിലെ ജനങ്ങള്‍ അവരുടെ നല്ല ഭാവിയും തൊഴിലവസരങ്ങളും സാമ്പത്തിക പുരോഗതിയുമൊക്കെയാണ് പ്രതക്ഷിക്കുന്നത്. സരങ്ങള്‍, ഭാവി, സാമ്പത്തിക പുരോഗതി, തൊഴിലവസരങ്ങള്‍ എന്നിവയാണ് അവര്‍ കാണുന്നത്. ആര്‍ട്ടിക്കിള്‍ റദ്ദാക്കിയതിന് എതിരെ എതിര്‍ക്കുന്നത് ചെറുന്യൂനപക്ഷം മാത്രാണ്. വരുടെ ശബ്ദം കശ്മീരികളുടെ ശബ്ദമായി വ്യാഖ്യാനിക്കപ്പെടുകയാണ്.

പാക് ഭീകരരില്‍ നിന്ന് കശ്മീരികളെ സംരക്ഷിക്കാന്‍ സുരക്ഷാ സേന പ്രതിജ്ഞാബദ്ധമാണ്. മേഖലയില്‍ മനപൂര്‍വം കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമം നടക്കുന്നു. തീവ്രവാദികളെ തുരത്തുന്നതിനും ക്രമസമാധാനം ഉറപ്പാക്കുന്നതിനുമാണ് സുരക്ഷാ സേന കശ്മീരില്‍ പ്രവര്‍ത്തക്കുന്നതെന്നും ഡോവല്‍ കൂട്ടിച്ചേര്‍ത്തു.