ഹരിയാന മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ബി ജെ പിയില്‍

Posted on: September 7, 2019 5:52 pm | Last updated: September 8, 2019 at 10:21 am

ചണ്ഡീഗന്ധ്: ദേശീയ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസില്‍ നിന്നും ബി ജെ പിയിലേക്കുള്ള ഒഴുക്ക് തുടരുന്നു. ഏറ്റവും ഒടുവില്‍ ഹരിയാനിയില്‍ നിന്നാണ് പുതിയ വാര്‍ത്. ഹരിയാനയിലെ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സുമിത്ര ചൗഹാന്‍ ബി ജപിയില്‍ ചേര്‍ന്നു. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ സുഭാഷ് ബരാലയുടെ നേതൃത്വത്തില്‍ സുമിത്രയെ സ്വീകരിച്ചു.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ വിഷയത്തിലും മുത്തലാഖ് ബില്ലുമായി ബന്ധപ്പെട്ടും കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടില്‍ വിയോജിച്ചാണ് താന്‍ പാര്‍ട്ടി വിടുന്നതെന്ന് സുമിത്ര ചൗഹാന്‍ പറഞ്ഞു.