Connect with us

Kerala

മുക്കത്തെ കാന്‍വാസിലാക്കി മുഹമ്മദ് നിയാസ്

Published

|

Last Updated

മുക്കം: എസ് എസ് എഫ് കോഴിക്കോട് ജില്ലാ സാഹിത്യോത്സവ് നഗരിയില്‍ മുക്കത്തെ കാന്‍വാസിലാക്കി വിദ്യാര്‍ഥി. മുക്കത്തെയും അക്കരയെയും ബന്ധിപ്പിച്ചിരുന്ന വെന്റ് പൈപ്പ് പാലത്തിന്റെ ചിത്രമാണ് പ്രധാന വേദിയിലെ ആകര്‍ഷണീയ ചിത്രം. പുതിയ വൈ ബ്രിഡ്ജ് ഗതാഗതത്തെ വേഗത്തിലാക്കിയെങ്കിലും പഴയ വെന്റ് പൈപ്പ് പാലം മുക്കത്തിന്റെ അടയാളമായാണ് സാമൂഹ്യ മാധ്യമങ്ങളടക്കം ഉപയോഗിക്കുന്നത്.

മുക്കത്തിന്റെ ചരിത്രം പറയുന്ന ആലിന്റെ ചിത്രമാണ് മുഹമ്മദ് നിയാസിന്റെ കൈപ്പടയില്‍ കാന്‍വാസിലേക്ക് പതിഞ്ഞ മറ്റൊരു ഇനം. മലയോര നഗരമായ മുക്കത്തിന്റെ ചരിത്രത്തില്‍ ആലിന്റെ ഇടപെടലുകള്‍ക്ക് വലിയ പങ്കുണ്ട്. സാഹിത്യോത്സവിന്റെ പ്രചാരണാര്‍ഥം സംഘടിപ്പിച്ച “ആലിന്റെ വര്‍ത്തമാനം” ചര്‍ച്ചാ സംഗമവും ഏറെ ജന ശ്രദ്ധ നേടിയിരുന്നു.

ഓമശ്ശേരി അമ്പലത്തിങ്ങല്‍ പരേതനായ അബ്ദുല്‍ മജീദ് മറിയം ദമ്പതികളുടെ മകനായ പുത്തന്‍പുര മുഹമ്മദ് നിയാസ് കോഴിക്കോട് മലബാര്‍ കൃസ്ത്യന്‍ കോളജിലെ ഇന്റീരിയര്‍ ആര്‍കിടെക്ചര്‍ ഡിസൈനിംഗ് വിദ്യാര്‍ഥിയാണ്. ഓമശ്ശേരി സെക്ടറിലെ മാവുള്ള കണ്ടം യൂണിറ്റിലെ എസ് എസ് എഫ് പ്രവര്‍ത്തകനായ നിയാസ് 2016ല്‍ കൊല്ലത്ത് വെച്ച് നടന്ന എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവില്‍ കാലിഗ്രാഫി മത്സരത്തില്‍ വിജയിയാണ്.

Latest