കോഴിക്കോട് ജില്ലാ സാഹിത്യോത്സവ്; സപ്ലിമെന്റ് പ്രകാശനം ചെയ്തു

Posted on: September 7, 2019 3:42 pm | Last updated: September 9, 2019 at 1:13 pm
എസ് എസ് എഫ് കോഴിക്കോട് ജില്ലാ സാഹിത്യോത്സവ് സപ്ലിമെന്റ് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറല്‍ സിക്രട്ടറി ജി അബൂബക്കര്‍ നാസര്‍ ചെറുവാടിക്ക് നല്‍കി പ്രകാശനം ചെയ്യുന്നു

മുക്കം: എസ് എസ് എഫ് കോഴിക്കോട് ജില്ലാ സാഹിത്യോത്സവിന്റെ ഭാഗമായി പുറത്തിറക്കിയ ‘കിസ്സ’ സപ്ലിമെന്റ് നഗരിയില്‍ പ്രകാശനം ചെയ്തു. മുക്കത്തിന്റെ ചരിത്രം അടയാളപ്പെടുത്തിയതാണ് സപ്ലിമെന്റ്.

കൊല്ല വര്‍ഷം ആയിരത്തി തൊണ്ണൂറ്റി ഒമ്പതിന് മുമ്പെത്തെ മുക്കത്തിന്റെ കഥ പറഞ്ഞ് തുടങ്ങുന്ന സപ്ലിമെന്റില്‍ മുക്കത്തിന്റെ ചരിത്രം ഹ്രസ്വമായി വിവരിക്കുന്നുണ്ട്. മൈസൂര്‍ രാജാക്കന്‍മാരായ ഹൈദറലിയും ടിപ്പുവും നിര്‍മിച്ച റോഡിന്റെ ചരിത്രം ഉള്‍പ്പെടെ സപ്ലിമെന്റില്‍ പരാമര്‍ശിക്കുന്നുണ്ട്.

സാഹിത്യോത്സവ് നഗരിയില്‍ നടന്ന ചടങ്ങില്‍ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറല്‍ സിക്രട്ടറി ജി അബൂബക്കര്‍ എസ് വൈ എസ് സംസ്ഥാന സാന്ത്വനം കോഓര്‍ഡിനേറ്റര്‍ നാസര്‍ ചെറുവാടിക്ക് നല്‍കി പ്രകാശനം ചെയ്തു.