ജെ എന്‍ യു വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ഡല്‍ഹി ഹൈക്കോടതിയുടെ താല്‍ക്കാലിക വിലക്ക്

Posted on: September 7, 2019 12:34 pm | Last updated: September 7, 2019 at 6:59 pm

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം സെപ്തംബര്‍ 17 വരെ വിലക്കി ഡല്‍ഹി ഹൈക്കോടതി ഉത്തരവ്. നാമനിര്‍ദേശപത്രിക തള്ളിയതിനെതിരെ രണ്ട് വിദ്യാര്‍ഥികള്‍ നല്‍കിയ ഹരജിയിലാണ് കോടതി നടപടി.

വെള്ളിയാഴ്ചയാണ് ഇവിടെ വിദ്യാര്‍ഥി യൂണിയന്‍ വോട്ടെടുപ്പ് പൂര്‍ത്തിയായത്. ഞായറാഴ്ച ഫലം പ്രഖ്യാപിക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ വിലക്ക്. അന്‍ഷുമാന്‍ ദുബൈ, അജിത് കുമാര്‍ ദ്വിവേദി എന്നീ വിദ്യാര്‍ഥികളാണ് ഹൈക്കോടതിയെ സമീപിച്ചത്. കൗണ്‍സിലര്‍ സ്ഥാനങ്ങള്‍ 55 നിന്ന് 46 ആയി കുറച്ച നടപടി ചോദ്യം ചെയ്താണ് അന്‍ഷുമാന്‍ ദുബൈ, അജിത് കുമാര്‍ ദ്വിവേദി എന്നീ വിദ്യാര്‍ഥികളാണ് കോടതിയെ സമീപിച്ചത്.