കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനില്‍ റെയ്ഡ്; മദ്യ ശേഖരം പിടികൂടി

Posted on: September 7, 2019 11:54 am | Last updated: September 7, 2019 at 11:55 am

കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ റെയില്‍വെ പോലീസ് നടത്തിയ റെയ്ഡില്‍ ട്രെയിനില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ അനധികൃത മദ്യം കണ്ടെടുത്തത്. 60ലധികം മദ്യകുപ്പികളാണ് പിടികൂടിയത്.

ഓണത്തോടനുബന്ധിച്ചാണ് ട്രെയിനുകളും പ്ലാറ്റ്‌ഫോമുകളും കേന്ദ്രീകരിച്ചുള്ള പരിശോധന തുടരുമെന്ന് റെയില്‍വെ പോലീസ് അറിയിച്ചു. ഓണ വിപണി ലക്ഷ്യമിട്ട്് ഗോവയില്‍ നിന്നും മാഹിയില്‍ നിന്നും മദ്യം കടത്തുന്നുവെന്ന വിവരത്തെത്തുടര്‍ന്നായിരുന്നു പരിശോധന. വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരുമെന്നും റെയില്‍വെ സബ്ബ് ഇന്‍സ്‌പെക്ടര്‍ ജംഷിദ് പറഞ്ഞു.