ചണ്ഡിഗഢ്- കൊച്ചുവേളി എക്‌സ്പ്രസില്‍ തീപ്പിടിത്തം: യാത്രക്കാരെ മുഴുവന്‍ ഇറക്കിയതിനാല്‍ അപകടം ഒഴിവായി

Posted on: September 6, 2019 3:29 pm | Last updated: September 6, 2019 at 3:29 pm

ന്യൂഡല്‍ഹി: ചണ്ഡിഗഢില്‍ നിന്നും കൊച്ചുവേളിയിലേക്ക് സര്‍വ്വീസ് നടത്തുന്ന സമ്പ്രര്‍ക് കാന്തി എക്‌സ്പ്രസില്‍ തീപിടിത്തം. ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിലാണ് തീപിടിത്തമുണ്ടായത്. തീപടര്‍ന്ന ഉടന്‍ യാത്രക്കാരെ മുഴുവന്‍ ട്രെയ്‌നില്‍ നിന്നും ഇറക്കിയതിനാല്‍ ആളാപമായമില്ല.
ട്രെയ്‌നിന്റെ ജനറേറ്റല്‍ കമ്പാര്‍ട്ട്ന്റ്‌മെന്റില്‍ നിന്ന് തീഉയര്‍ന്ന് എട്ടാമത്തെ പ്ലാറ്റ്‌ഫോമിലേക്കും
പടരുകയായിരുന്നു. നാല് അഗ്നിശമന യൂണിറ്റുകള്‍ ചേര്‍ന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്.