Connect with us

Kerala

മില്‍മ പാല്‍വില കൂട്ടി; ലിറ്ററിന് നാല് രൂപയുടെ വര്‍ധന , പുതിയ വില 21 മുതല്‍ നിലവില്‍ വരും

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാലിന്റെ വില കുത്തനെ വര്‍ധിപ്പിക്കാന്‍ തീരുമാനം. ലിറ്ററിന് നാല് രൂപ വീതം വര്‍ധിപ്പിക്കാന്‍ ക്ഷീരവികസന മന്ത്രി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ലിറ്ററിന് ഏഴ് രൂപ വര്‍ധിപ്പിക്കണമെന്നായിരുന്നു മില്‍മ ആവശ്യപ്പെട്ടത്. ഇത് തള്ളിയ സര്‍ക്കാര്‍ നാല് രൂുപ വര്‍ധിപ്പിക്കാന്‍ അവസരം നല്‍കുകയായിരുന്നു. ഈ മാസം 21 മുതല്‍ പുതിയ വില നിലവില്‍ വരും.

പുതുക്കിയ വില വര്‍ധനവിന്റെ 83.75 ശതമാനം കര്‍ഷകന് ലഭിക്കുമെന്നാണ് ഔദ്യോഗിക വിശദീകരണം. നാല് രൂപ കൂടുന്നതില്‍ 3.35 രൂപ ലിറ്ററിന് കര്‍ഷകര്‍ക്ക് കൂടുതലായി കിട്ടും. കൂടിയ വിലയുടെ 80 ശതമാനം കര്‍ഷന് നല്‍കുമെന്നായിരുന്നു മില്‍മ നിലപാട് എടുത്തത്. ഇത് അംഗീകരിക്കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചതോടെ് 83.75 ശതമാനം വിഹിതം കര്‍ഷകര്‍ക്ക് നല്‍കാന്‍ മില്‍മ സമ്മതിക്കുകയായിരുന്നു.
പുതിയ നിരക്ക് പ്രകാരം ഇളം നീല കവര്‍ പാലിന്റെ വില 40ല്‍ നിന്ന് 44 രൂപയും കടുംനീല കവര്‍ പാലിന്റെ വില 41ല്‍ നിന്ന് 45 രൂപയുമാകും. ഓണക്കാലത്ത് വില കൂട്ടുന്നത് ഏറെ പ്രതിഷേധത്തിനിടയാക്കുമെന്നതിനാലാണ് പുതുക്കിയ വില പ്രാബല്യത്തില്‍ വരുന്നത് ഓണത്തിന് ശേഷം മതിയെന്ന് നിലപാടെടുത്തത്. സര്‍ക്കാര്‍ ഫാമുകളില്‍ പാല്‍ വില കൂടിയിട്ടുണ്ട്. ലിറ്ററിന് 46 രൂപയാണ് ഫാമുകളിലെ നിരക്ക്. 2017 ഫെബ്രുവരിയിലാണ് അവസാനമായി മില്‍മ പാലിന് വില കൂട്ടിയത്.

---- facebook comment plugin here -----

Latest