Connect with us

National

ഭീകരവിരുദ്ധ നിയമം; കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസയച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ഭീകരവിരുദ്ധ നിയമത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചിരിക്കുന്നത്. സജല്‍ അവസ്തിയും അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് എന്ന എന്‍ ജി ഒയും സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രിംകോടതി നോട്ടീസ് നല്‍കിയത്. വ്യക്തിയെ തീവ്രവാദിയായി പ്രഖ്യാപിക്കാന്‍ സര്‍ക്കാറിനെ അധികാരപ്പെടുത്തുന്നതാണ് പുതിയ ഭീകര വിരുദ്ധ നിയമം.

ഈ നിയമം വ്യക്തിയുടെ മൗലികാവകാശങ്ങളുടെയും അഭിമാനം സംരക്ഷിക്കുന്നതിനുള്ള വ്യക്തിയുടെ അവകാശങ്ങളുടെയും ലംഘനമാണെന്ന് ഹരജിയില്‍ പറയുന്നു. തീവ്രവാദം തടയാനെന്ന പേരില്‍ വ്യക്തിയുടെ വിയോജിക്കാനുള്ള അവകാശം ഇല്ലാതാക്കുന്നതാണ് നിയമമെന്നും ഹരജിയിലുണ്ട്. ഈ വര്‍ഷം ജൂലൈയിലാണ് പാര്‍ലമെന്റ് ഈ നിയമം ഭേദഗതിയോടെ പാസാക്കിയത്. കൂടാതെ തീവ്രവാദ അന്വേഷണവുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസിന്റെ അനുമതി ഇല്ലാതെ തന്നെ ഇവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുംദേശീയ അന്വേഷണ ഏജന്‍സിക്ക് അധികാരം നല്‍കുന്നതാണ് പുതിയ ഭേദഗതി.ഇതനുസരിച്ച് സെപ്റ്റംബര്‍ നാലിന് സര്‍ക്കാര്‍ ജയ്‌ശെ മുഹമ്മദ് മേധാവി മൗലാന മസൂദ് അസ്ഹര്‍, ലഷ്‌കറെ ത്വയ്യിബ സ്ഥാപകന്‍ ഹാഫിസ് മുഹമ്മദ് സയീദ്, എല്‍ ഇ ടി കമാന്‍ഡര്‍ സാക്കിഉര്‍ റഹ്മാന്‍ ലഖ്‌വി, ദാവൂദ് ഇബ്രാഹിം എന്നിവരെ തീവ്രവാദികളായി പ്രഖ്യാപിച്ചിരുന്നു.

Latest