കൊല്ലത്ത് കെട്ടിടം തകര്‍ന്ന് വീണ് രണ്ട് പേര്‍ മരിച്ചു

Posted on: September 6, 2019 9:13 am | Last updated: September 6, 2019 at 11:12 am

കൊല്ലം: പരവൂര്‍ പാരിപ്പള്ളിക്ക് സമീപം കെട്ടിടം ഇടിഞ്ഞ് വീണ് രണ്ട് പേര്‍ മരിച്ചു. ശ്രീരാമപുരം സ്വദേശി രഞ്ജിത്, കല്ലറ സ്വദേശി ചന്തു എന്നിവരാണ് മരിച്ചത്. രണ്ട് പേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാള്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

പാരിപ്പള്ളിക്ക് സമീപമുള്ള പുത്തന്‍ കുളത്ത് ആന പാപ്പാന്മാര്‍ കിടന്നുറങ്ങിയിരുന്ന കെട്ടിടമാണ് തകര്‍ന്ന് വീണത്. ശക്തമായ മഴയില്‍ കെട്ടിടത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണതിനെത്തുടര്‍ന്നാണ് കെട്ടിടം തകര്‍ന്നത്. പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. പരുക്കേറ്റ രണ്ട് പേരെ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.