Connect with us

National

ഊറൂസിന് നോണ്‍വെജ് ബിരിയാണി വിളമ്പി: യു പിയില്‍ 23 മുസിലിംങ്ങള്‍ക്കെതിരെ കേസ്

Published

|

Last Updated

ലക്‌നൗ: ഉറൂസില്‍ പങ്കെടുത്ത ഹിന്ദു വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് നോണ്‍ വെജ് ബിരിയാണി വിളമ്പിയെന്ന പരാതിയില്‍ ഉത്തര്‍പ്രദേശിലെ മഹോബയില്‍ ചര്‍ക്കാരിയില്‍ 23 മുസ്ലിംങ്ങള്‍ക്കെതിരെ കേസ്. ചര്‍ക്കാരിയില്‍ കഴിഞ്ഞ ആഗസ്റ്റ് 31ന് നടന്ന പീര്‍ ഷെയ്ക്ക് ബാബയുടെ ഉറൂസ് പരിപാടിയുമായി ബന്ധപ്പെട്ട് ഭക്ഷണം നല്‍കിയതുമായി ബന്ധപ്പെട്ടാണ് കേസ്.

പതിനായിരങ്ങള്‍ പങ്കെടുത്ത ഉറൂസ് പരിപാടിയില്‍ പങ്കെടുത്ത ഹിന്ദുക്കള്‍ക്ക് പോത്ത് ബിരിയാണി വിളമ്പിയെന്ന് കാണിച്ച് രാജ്കുമാര്‍ റൈയ്ക്ക്‌വാര്‍ എന്നയാള്‍ നല്‍കിയ പരാതിയിലാണ് കേസ്. എന്നാല്‍ പരാതി നല്‍കാന്‍ തനിക്ക് താത്പര്യമില്ലായിരുന്നെന്നും എം എല്‍ എ ബ്രിജ്ഭൂഷന്‍ രാജ്പുത് സമ്മര്‍ദം ചെലുത്തിയതിനാലാണ് പരാതി നല്‍കിയതെന്നും അദ്ദേഹം പോലീസിനോട് പ്രതികരിച്ചു. പരാതി പിന്‍വലിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

മതത്തിന്റെ പേരില്‍ വിദേഷ്വം പ്രചരിപ്പിച്ചു, മതവികാരം വ്രണപ്പെടുത്തി എന്നീ കുറ്റങ്ങള്‍ ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, പരിപാടിക്ക് നോണ്‍വെജ് ബിരിയാണിയാണോ വിളമ്പിയത് എന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു.

13 ഗ്രാമത്തില്‍ നിന്നുള്ള പതിനായിരത്തോളം പേര്‍ ഉറൂസില്‍ പങ്കെടുത്തിരുന്നു. വര്‍ഷങ്ങളായി ഇവിടെ നടക്കുന്ന ഉറൂസില്‍ എല്ലാ മതക്കാരും പങ്കെടുക്കാറുണ്ട്.