കിഴക്കന്‍ ഏഷ്യയുടെ വികസനം: 7000 കോടി റഷ്യക്ക് വായ്പ വാഗ്ദാനം ചെയ്ത് മോദി

Posted on: September 5, 2019 8:40 pm | Last updated: September 6, 2019 at 11:11 am

മോസ്‌കോ: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ കിഴക്കന്‍ ഏഷ്യയുടെ വികസനത്തിന് ഒരു ബില്ല്യണ്‍ ഡോള (7000 കോടി രൂപ) റിന്റെ വായ്പ റഷ്യക്ക് വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യയിലെ വ്‌ലാദിവോസ്‌ടോകില്‍ നടന്ന അഞ്ചാമത് ഈസ്റ്റേണ്‍ എക്കണോമിക് ഫോറത്തിന്റെ പ്ലീനറി സെഷനിലാണ് മോദിയുടെ വാഗ്ദാനം.

കിഴക്കനേഷ്യയുടെ വികസനത്തിനായി ഇന്ത്യയും റഷ്യയും തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും. ‘ആക്ട് ഈസ്റ്റ്’ നയത്തിന്റെ ഭാഗമായി കിഴക്കനേഷ്യയുടെ വികസനത്തിനായി ഇന്ത്യന്‍ സര്‍ക്കാര്‍ നേരത്തെയും സഹായം നല്‍കുന്നുണ്ടെന്നും മോദി പറഞ്ഞു.
ഇന്ത്യയുടെ സാമ്പത്തിക നയം ഒരു പുതിയ ദിശയിലാണ്. 2024ല്‍ ഇന്ത്യയെ അഞ്ച് ട്രില്ല്യണ്‍ ഡോളറിന്റെ സാമ്പത്തിക ശക്തിയായി ഉയര്‍ത്തും. സൗഹൃദ രാജ്യങ്ങളുടെ വികസനത്തില്‍ ഇന്ത്യ പങ്കാളിയാകും. ജമ്മു കശ്മീരിന്റെ വികസനത്തിനായി മോദി റഷ്യയുടെ പിന്തുണ തേടിയിരുന്നു.