കനത്ത മഴ മുംബൈയെ വെള്ളക്കെട്ടിലാക്കി; 30 വിമാന സര്‍വീസുകള്‍ മുടങ്ങി

Posted on: September 5, 2019 2:26 pm | Last updated: September 5, 2019 at 7:59 pm

മുംബൈ: കനത്ത മഴ മൂലം മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും വിമാന സര്‍വീസുകള്‍ മുടങ്ങി. 30 ഫ്‌ളൈറ്റുകളാണ് പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് റദ്ദാക്കിയത്. 118 സര്‍വീസുകള്‍ വൈകുകയും ചെയ്തു.

ചെറിയ ഇടവേളക്കു ശേഷം തിങ്കളാഴ്ച മുതല്‍ പെയ്യുന്ന മഴയില്‍ നഗരം വെള്ളക്കെട്ടിലമര്‍ന്നിട്ടുണ്ട്. ചിലയിടങ്ങളില്‍ വെള്ളം മൂന്നു മീറ്ററിലധികം ഉയരത്തില്‍ പൊങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. നഗരത്തിലും സമീപ പ്രദേശങ്ങളിലും വ്യാഴാഴ്ചയും കനത്ത മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.