യെച്ചൂരിയുടെ ഇടപെടല്‍ ഫലം കണ്ടു; തരിഗാമിയെ എയിംസിലേക്കു മാറ്റാന്‍ സുപ്രീം കോടതി ഉത്തരവ്

Posted on: September 5, 2019 12:39 pm | Last updated: September 5, 2019 at 3:31 pm

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന സി പി എം കേന്ദ്ര കമ്മിറ്റിയംഗം മുഹമ്മദ് യൂസഫ് തരിഗാമിയെ ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. തരിഗാമിയെ സന്ദര്‍ശിച്ച ശേഷം അദ്ദേഹത്തിന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പരമോന്നത കോടതിക്ക് സത്യവാങ്മൂലം നല്‍കിയിരുന്നു. തുടര്‍ന്ന് കോടതി കേന്ദ്ര സര്‍ക്കാറിന് നോട്ടീസ് അയച്ചു.

തരിഗാമിക്ക് അടിയന്തരമായി ചികിത്സ ലഭ്യമാക്കണമെന്ന് യെച്ചൂരി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. തരിഗാമിയെ കാണുന്നതിന് കേന്ദ്ര സര്‍ക്കാര്‍ യെച്ചൂരിയെ ആദ്യം അനുവദിച്ചിരുന്നില്ല. പിന്നീട് സുപ്രീം കോടതി വഴിയാണ് അദ്ദേഹം അനുമതി നേടിയത്. ആഗസ്റ്റ് 30നാണ് ശ്രീനഗറിലെ ഗുപ്കാര്‍ റോഡിലുള്ള വീട്ടിലെത്തി യെച്ചൂരി തരിഗാമിയെ സന്ദര്‍ശിച്ചത്.