പത്രിക പിന്‍വലിക്കാന്‍ ജോസഫ് കണ്ടത്തിലിന് പി ജെ ജോസഫിന്റെ നിര്‍ദേശം

Posted on: September 5, 2019 10:29 am | Last updated: September 11, 2019 at 1:21 pm

പാല: ഉപ തിരഞ്ഞെടുപ്പില്‍ നല്‍കിയ പത്രിക പിന്‍വലിക്കാന്‍ വിമത സ്ഥാനാര്‍ഥി ജോസഫ് കണ്ടത്തിലിന് പി ജെ ജോസഫ് നിര്‍ദേശം നല്‍കി. ഇന്ന് നടക്കുന്ന നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധനക്കു ശേഷം പത്രിക പിന്‍വലിക്കാനാണ് നിര്‍ദേശം. ജോസഫ് ഫോണില്‍ ആവശ്യപ്പെട്ടതു പ്രകാരം പത്രിക പിന്‍വലിക്കുമെന്ന് ജോസഫ് കണ്ടത്തില്‍ വ്യക്തമാക്കി.

യു ഡി എഫ് നേതൃത്വത്തില്‍ നിന്നുള്ള ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്നാണ് വിമത പത്രിക പിന്‍വലിക്കാന്‍ ജോസഫ് വിഭാഗം ഒരുങ്ങുന്നത്. എന്നാല്‍ രണ്ടില ചിഹ്നം വിട്ടുകൊടുക്കില്ലെന്ന് നിലപാടില്‍ ജോസഫ് ഉറച്ചുനില്‍ക്കുകയാണ്. സമര്‍പ്പിക്കപ്പെട്ട 23 നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധനയാണ് ഇന്ന് നടക്കുന്നത്.