Connect with us

Kerala

പാലയില്‍ ഇന്ന് യു ഡി എഫ് കണ്‍വന്‍ഷന്‍; പ്രതിസന്ധി പരിഹരിക്കാനാകുമെന്ന പ്രതീക്ഷയില്‍ നേതൃത്വം

Published

|

Last Updated

കോട്ടയം: പാല ഉപ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളാ കോണ്‍ഗ്രസിലെ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ പൊരിഞ്ഞ പോര് നടക്കുന്നതിനിടെ യു ഡി എഫിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഇന്ന് നടക്കും. വൈകീട്ട് മൂന്ന് മണിക്കാണ് കണ്‍വന്‍ഷന്‍. പ്രശ്‌നങ്ങളും പ്രതിസന്ധിയുമെല്ലാം കണ്‍വന്‍ഷനോടെ പരിഹരിക്കപ്പെടുമെന്നാണ് യു ഡി എഫ് നേതൃത്വം പ്രതീക്ഷിക്കുന്നത്. മുന്നണി സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേലിന് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കണമെന്ന് ഇടഞ്ഞു നില്‍ക്കുന്ന പി ജെ ജോസഫിന് നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍, രണ്ടില ചിഹ്നം നല്‍കില്ലെന്ന ഉറച്ച നിലപാടും വിമത സ്ഥാനാര്‍ഥിയെ നിര്‍ത്തിയതുമെല്ലാം ജോസഫ് വിട്ടുവീഴ്ചക്കില്ലെന്നു തന്നെയാണ് വ്യക്തമാക്കുന്നത്. ജോസഫ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്ന് ബുധനാഴ്ച വ്യക്തമാക്കിയിട്ടുണ്ട്.

കണ്‍വെന്‍ഷന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഉമ്മന്‍ ചാണ്ടി, പി കെ കുഞ്ഞാലികുട്ടി, ജോസ് കെ മാണി അടക്കമുള്ള യു ഡി എഫ് നേതാക്കള്‍ പങ്കെടുക്കും.

Latest