Connect with us

International

കുറ്റവാളികളെ ചൈനക്കു കൈമാറുന്ന ബില്‍ ഹോങ്കോങ് പിന്‍വലിച്ചു; ജനാധിപത്യ സമരം വിജയിച്ചു

Published

|

Last Updated

കോവ്‌ലൂണ്‍ സിറ്റി: കുറ്റവാളികളെ വിചാരണക്കായി ചൈനക്കു കൈമാറുന്ന ബില്‍ ഹോങ്കോങ് സര്‍ക്കാര്‍ പിന്‍വലിച്ചു. രാജ്യത്ത് ദീര്‍ഘകാലമായി നടന്നു വരുന്ന ജനാധിപത്യ വാദികളുടെ പ്രക്ഷോഭമാണ് ഇതോടെ ലക്ഷ്യത്തിലെത്തിയത്. ജനഹിതം മാനിച്ച് ബില്‍ പിന്‍വലിക്കുകയാണെന്ന് ചീഫ് എക്‌സിക്യൂട്ടീവ് കാരി ലാം ഔദ്യോഗിക ടെലിവിഷനിലൂടെ അറിയിച്ചു.

ഇക്കഴിഞ്ഞ ഏപ്രിലില്‍ കൊണ്ടുവന്ന ബില്ലിനെതിരെ ശക്തമായ പ്രതിഷേധമാണ് അരങ്ങേറിയത്. തെരുവില്‍ പ്രക്ഷോഭം കത്തിപ്പടര്‍ന്നതോടെ ബില്‍ താത്കാലികമായി റദ്ദാക്കുകയാണെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. എന്നാല്‍ ബില്‍ പൂര്‍ണമായി പിന്‍വലിക്കണമെന്ന പ്രക്ഷോഭകരുടെ ആവശ്യം ഒടുവില്‍ ഭരണകൂടം അംഗീകരിക്കുകയായിരുന്നു. പ്രതിഷേധത്തില്‍ പങ്കെടുത്തവരെ പോലീസ് മര്‍ദിച്ചതിനെ കുറിച്ച് അന്വേഷിക്കാന്‍ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരെ നിയോഗിച്ചതായി കാരി ലാം അറിയിച്ചു.

ലാം രാജിവെക്കുക, ചൈനക്കു കീഴിലെ അര്‍ധ സ്വയംഭരണ കേന്ദ്രമായ ഹോങ്കോങിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങളും ജനാധിപത്യ പ്രക്ഷോഭകര്‍ ഉയര്‍ത്തിയിട്ടുണ്ട്.

Latest