Kerala
വിമതനെ നിര്‍ത്തിയത് തന്റെ അറിവോടെ തന്നെയെന്ന് ജോസഫ്; സൂക്ഷ്മപരിശോധനക്കു ശേഷം പിന്‍വലിക്കും
കോട്ടയം: പാലായില്‍ വിമത സ്ഥാനാര്‍ഥിയെ നിര്‍ത്തിയത് തന്റെ അറിവോടെ തന്നെയാണെന്ന് വ്യക്തമാക്കി പി ജെ ജോസഫ്. സൂക്ഷ്മപരിശോധന കഴിഞ്ഞാല്‍ പത്രിക പിന്‍വലിക്കുമെന്നും ജോസഫ് പറഞ്ഞു. ജോസ് ടോം സസ്പെന്‍ഡ് ചെയ്യപ്പെട്ടയാളാണ്. സസ്പെന്‍ഷനില്‍ കഴിയുന്നവര്‍ക്ക് ചിഹ്നം അനുവദിക്കുന്നതിന് സാങ്കേതിക തടസ്സമുണ്ട്. മാത്രമല്ല, സസ്പെന്ഷന് പിന്‍വലിക്കണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടിട്ടുമില്ല.
പത്രികയുടെ സൂക്ഷ്മപരിശോധന നടക്കുന്ന സമയത്ത് ചിഹ്നം അനുവദിക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ആ സമയത്ത് ആളുണ്ടാകേണ്ടതുണ്ടെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു.
---- facebook comment plugin here -----