Connect with us

Gulf

കേരള മുസ്‌ലിം ജമാഅത്തിന്റെ ഭവന പദ്ധതി: രണ്ട് വീടുകള്‍ ഐ സി എഫ് അല്‍-ഖോബാര്‍ സെന്‍ട്രല്‍ കമ്മിറ്റി നിര്‍മിച്ചു നല്‍കും

Published

|

Last Updated

ദമാം: പ്രകൃതി ക്ഷോഭത്തില്‍ തകര്‍ന്നടിഞ്ഞ കേരളത്തിന്റെ പുനര്‍ നിര്‍മാണത്തില്‍ ഐ സി എഫ് അല്‍-ഖോബാര്‍ സെന്‍ട്രല്‍ കമ്മിറ്റിയും. കേരള മുസ്‌ലിം ജമാഅത്തിന്റെ ഭവന നിര്‍മാണ പദ്ധതിയില്‍ സഊദി നാഷണല്‍ കമ്മിറ്റി ഏറ്റെടുത്ത ഇരുപത് വീടുകളില്‍ രണ്ടെണ്ണം പദ്ധതിയുടെ ഭാഗമായി അല്‍ഖോബാര്‍ സെന്‍ട്രല്‍ നിര്‍മിച്ചു നല്‍കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നിലവില്‍ കര്‍ണാടകയില്‍
ഉള്‍പ്പടെ 15 വീടുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി ആദ്യ ഭവനത്തിന്റെ താക്കോല്‍ ദാനം എറണാകുളം ജില്ലയിലെ പറവൂരില്‍ സെപ്തംബര്‍ 15നു ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിക്കും.

ഭവന നിര്‍മാണത്തിന് പുറമേ കേരളത്തിനകത്തും പുറത്തും പ്രതിമാസം 1,000/ രൂപ വീതം നിര്‍ധനരായ 52 കുടുംബങ്ങള്‍ക്ക് കഴിഞ്ഞ 10 വര്‍ഷങ്ങളായി ധനസഹായം നല്‍കി വരുന്നുണ്ട്. കഴിഞ്ഞ സംഘടന വര്‍ഷം മാത്രം 53 ലക്ഷം രുപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലും പ്രവാസ ലോകത്തും നടത്താന്‍ കഴിഞ്ഞിട്ടുണ്ട്. ചികിത്സ, പഠന, വിവാഹ സഹായങ്ങള്‍ തുടങ്ങി പ്രവാസികളുടെ മടക്കയാത്രയിലൊക്കെ സംഘടന ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിവരുന്നു. വിവാഹ സഹായമായി 11 ലക്ഷത്തോളം രൂപ സമാഹരിച്ചു നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ പ്രളയകാലത്തും, അസാം ദുരന്തത്തിലും നിരവധി സഹായങ്ങള്‍ സമാഹരിച്ചു നല്‍കിയിട്ടുണ്ട്. പ്രവാസികളുടെ വിഷയങ്ങളില്‍ ക്ഷേമകാര്യ സമിതിയുടെ നേതൃത്വത്തില്‍ പരിഹാരം കണ്ടെത്താനും , തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്ററിന് സമീപം പുര്‍ത്തിയായി വരുന്ന കേരള മുസ്‌ലിം ജമാഅത്തിന്റെ സ്വപ്ന പദ്ധതിയായ സാന്ത്വന കേന്ദ്രത്തിന്റെ നിര്‍മാണത്തിലും വലിയ സഹായങ്ങള്‍ നല്‍കാന്‍ സാധിച്ചിട്ടുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ നാഷണല്‍ ദഅ്‌വാ കാര്യ സെക്രട്ടറി സുബൈര്‍ സഖാഫി, സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സൈനുദീന്‍ മുസ്‌ലിയാര്‍ വാഴവറ്റ, സെന്‍ട്രല്‍ ഫിനാന്‍സ് സെക്രട്ടറി ഇക്ബാല്‍ വാണിമേല്‍, ക്ഷേമകാര്യ സെക്രട്ടറി മുഹമ്മദ് അലി പാപ്പിനിശ്ശേരി, സംഘടനാകാര്യ സെക്രട്ടറി നാസര്‍ ചിറയിന്‍കീഴ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Latest