Connect with us

Gulf

സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള ആക്രമണങ്ങളില്‍ തളരില്ല; നന്മ നിറഞ്ഞ സഹായങ്ങള്‍ ഇനിയും തുടരും: എം എ യൂസഫലി

Published

|

Last Updated

ദുബൈ: സാമൂഹിക മാധ്യമങ്ങളിലൂടെ ഒറ്റപ്പെടുത്തി ആക്രമിച്ചാലും താന്‍ ചെയ്യുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സഹായങ്ങളും തുടരുമെന്ന് പ്രമുഖ വ്യവസായി എം എ യൂസഫലി. ഒരുപാടു പേര്‍ക്ക് ജോലിയും മറ്റും നല്‍കാന്‍ കഴിയുന്നതുപോലെതന്നെ ഇത്തരം പ്രവര്‍ത്തനങ്ങളും നന്മയുള്ളതാണെന്ന് തിരിച്ചറിയുന്ന ആളാണ് ഞാന്‍. ഇങ്ങനെ സാമൂഹിക മാധ്യമങ്ങള്‍ വഴി ആക്രമിക്കുന്നതിലൂടെ താന്‍ തളരില്ലെന്നും അല്ലാഹു അതിനുള്ള കരുത്തും പിന്തുണയും നല്‍കുന്നുണ്ടെന്നും യൂസഫലി പറഞ്ഞു. യു എ ഇയിലെ അജ്മാനില്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി ഡി ജെ എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി ഉള്‍പ്പെട്ട ചെക്ക് കേസില്‍ മനസ്സാക്ഷിക്ക് നിരക്കാത്ത ഒന്നും ചെയ്തിട്ടില്ല എന്ന് യൂസഫലി വ്യക്തമാക്കി. ഇപ്പോള്‍ നടത്തുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളെ പറ്റി തനിക്ക് വ്യക്തമായ ബോധമുണ്ട്. അത് ഭാവിയിലും തുടരും. കേസ് കോടതിയില്‍ ഇരിക്കുന്നതിനാല്‍ കൂടുതല്‍ പ്രതികരണങ്ങള്‍ വിഷയത്തില്‍ നടത്തുന്നില്ലെന്നും യൂസഫലി പറഞ്ഞു. സാമൂഹിക മാധ്യമങ്ങളില്‍ തനിക്കെതിരെ നടക്കുന്ന അപവാദ പ്രചാരണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

Latest