തിരൂരില്‍ ബൈക്ക് ബസ്സിനടയില്‍പെട്ട് കുറ്റ്യാടി സിറാജുല്‍ ഹുദ വിദ്യാര്‍ഥികള്‍ മരിച്ചു

Posted on: September 4, 2019 6:57 pm | Last updated: September 4, 2019 at 6:57 pm

മലപ്പുറം: തിരൂര്‍ മംഗലം അങ്ങാടിയില്‍ നിയന്ത്രണം വിട്ട ബൈക്ക് ബസ്സിനടിയിലേക്ക് തെന്നി വീണുണ്ടായ അപകടത്തില്‍ കോഴിക്കോട് കുറ്റ്യാടി സിറാജുല്‍ഹുദ ദഅവ കോളജ് വിദ്യാര്‍ഥികള്‍ മരിച്ചു. വെണ്ണക്കോട് സ്വദേശി ഹനാന്‍, വെള്ളമുണ്ട സ്വദേശി അബ്ദുള്ള എന്നിവരാണ് മരിച്ചത്.

തിരൂരില്‍ നിന്നും പുറത്തൂര്‍ ഭാഗത്തേക്ക് യാത്രക്കാരുമായി പോകുകയായിരുന്ന സ്വകാര്യ ബസ്സിനടിയിലേക്ക് കൂട്ടായി റോഡില്‍ നിന്നും മംഗലം ഭാഗത്തേക്ക് വരികയായിരുന്ന ബൈക്ക് തെന്നിവീഴുകയായിരുന്നു.

ബസിന്റെ പിന്‍ചക്രം ഇരുവരുടെയും ദേഹത്ത് കൂടി കയറി ഇറങ്ങി. കെ. എല്‍ 57 കെ. 3510 എന്ന നമ്പറിലുള്ള പള്‍സര്‍ ബൈക്കാണ് അപകടത്തില്‍ പെട്ടത്. മയ്യിത്ത് തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.