Connect with us

Kerala

യു ഡി എഫില്‍ ഉണ്ടാക്കിയ ധാരണ പി ജെ ജോസഫ് ലംഘിച്ചു: ജോസ് കെ മാണി

Published

|

Last Updated

കോട്ടയം: പാലായില്‍ പി ജെ ജോസഫ് വിഭാഗത്തില്‍ നിന്ന് ഒരാള്‍ അപ്രതീക്ഷിതമായി പത്രിക നല്‍കിയതിനെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ജോസ് കെ മാണി. യു ഡി എഫിന്റെ ഉന്നത നേതാക്കള്‍ ചേര്‍ന്നാണ് പാലായിലെ സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്. പി ജെ ജോസഫ് അടക്കമുള്ളവര്‍ യോഗത്തില്‍ സംബന്ധിച്ചിരുന്നു. എന്നാല്‍ യു ഡി എഫിലുണ്ടായ എല്ലാ ധാരണകളുടേയും നഗ്നമായ ലംഘനമാണ് ഇപ്പോളുണ്ടായിരിക്കുന്നതെന്ന് ജോസ് കെ മാണി പറഞ്ഞു.

വളരെ ഗൗരവത്തോടെയാണ് പുതിയ നീക്കത്തെ കാണുന്നത്. യു ഡി എഫ് പ്രഖ്യാപിച്ച സ്ഥാനാര്‍ഥിക്കെതിരെയാണ് ഇപ്പോള്‍ നീക്കമുണ്ടായിരിക്കുന്നത്. യു ഡി എഫ് തന്നെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. പാലായിലെ ജനങ്ങളുടെ മുന്നില്‍ ചിഹ്നം എന്നതു കെ എം മാണിയാണ്. ചിഹ്നം എന്തുമാകട്ടെ, മാണിയുടെ സ്മരണയിലാണു മുന്നോട്ടുപോകുന്നത്. ചിഹ്നത്തിന്റെ പേരില്‍ അതിനെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ നടക്കില്ല- ജോസ് കെ മാണി പറഞ്ഞു.

യു ഡി എഫ് സ്ഥാനാര്‍ഥി ജോസ് ടോം പത്രിക നല്‍കിയ പ്രാചരണവുമായി മുന്നോട്ട് പോകുന്നതിനിടെയാണ് ഇന്ന് ഉച്ചക്ക് ശേഷം ജോസഫ് വിഭാഗം കര്‍ഷക തൊഴിലാളി നേതാവ് ജോസഫ് കണ്ടത്തില്‍ പത്രിക നല്‍കിയത്. പി ജെ ജോസഫിന്റെ പി എ സുധീഷ് കൈമളും ഒപ്പമുണ്ടായിരുന്നു.

Latest