മാരുതി രണ്ട് പ്ലാന്റുകള്‍ രണ്ട് ദിവസത്തേക്ക് അടച്ചിടുന്നു

Posted on: September 4, 2019 4:17 pm | Last updated: September 4, 2019 at 4:17 pm

ന്യൂഡല്‍ഹി: മാരുതിയുടെ മനോസറിലെയും ഗുഡ്ഗാവിലെയും പ്‌ളാന്റുകള്‍ രണ്ട് ദിവസത്തേക്ക് അടച്ചിടുന്നു. വരുന്ന ഏഴ്, ഒമ്പത് തീയതികളിലാണ് പ്‌ളാന്റുകള്‍ അടച്ചിടുക. ഈ ദിവസങ്ങളില്‍ പ്‌ളാന്റില്‍ ഒരു തരത്തിലുള്ള പ്രവര്‍ത്തനവും ഉണ്ടാകില്ല. മാരുതിയുടെ ഓഹരി വിലയും കാറുകളുടെ വില്‍പനയും കുത്തനെ കുറഞ്ഞതിന് പിന്നാലെയാണ് തീരുമാനം.

നേരത്തെ ഹ്യൂണ്ടായും ടൊയോട്ടയും പ്രതിസന്ധികളെ തുടര്‍ന്ന് പ്ലാന്റുകള്‍ അടച്ചിട്ടിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കാര്‍ വിപണിയില്‍ വലിയ തകര്‍ച്ചയാണ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാതത്തില്‍ ഉണ്ടായത്. വില്‍പ്പന കുറഞ്ഞതോടെ പല കമ്പനികളും അടിസ്ഥാന വിലയില്‍ ഒരു ലക്ഷം രൂപയിലധികം വില കുറച്ചാണ് ഇപ്പോള്‍ വില്‍പ്പനക്ക് ശ്രമിക്കുന്നത്.