ജമ്മു കശ്മീരില്‍ രണ്ട് പാക് ഭീകരര്‍ പിടിയില്‍

Posted on: September 4, 2019 3:19 pm | Last updated: September 4, 2019 at 3:22 pm

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ നുഴഞ്ഞുകയറിയ രണ്ട് പാക് ഭീകരരെ സൈന്യം പിടികൂടി. ലശ്കര്‍ ഇ ത്വയിബയുമായി ബന്ധമുള്ള ഭീകരരാണ് പിടിയിലായത്.

കഴിഞ്ഞ മാസം 21നാണ് ഇവരെ പിടികൂടിയതെന്ന് ചിനാര്‍ കോര്‍പ്‌യ്‌സ് കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ കെ ജെ എസ് ധില്ലണ്‍ അറിയിച്ചു. ജമ്മു കശ്മീരിലേക്ക് ഭീകരരെ അയക്കാന്‍ പാകിസ്ഥാന്‍ എല്ലാ ദിവസവും ശ്രമിക്കുകയാണെന്നും നുഴഞ്ഞുകയറ്റ ശ്രമം പലതവണ തകര്‍ത്തെന്നും കരസേന വ്യക്തമാക്കി.