തന്റെ റിപ്പോര്‍ട്ട് തെറ്റായി വ്യാഖ്യാനിച്ചു: മാധവ് ഗാഡ്കില്‍

Posted on: September 4, 2019 1:56 pm | Last updated: September 4, 2019 at 1:56 pm

മലപ്പുറം: പശ്ചിമഘട്ടസംരക്ഷണത്തിനായി താന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് തെറ്റായി വ്യഖ്യാനിക്കപ്പെട്ടിട്ടുണ്ടെന്ന് മാധവ് ഗാഡ്ഗില്‍. തന്റേത് അവസാന റിപ്പോര്‍ട്ടല്ല. റിപ്പോര്‍ട്ടിന്മേല്‍ ജനാധിപത്യപരമായ ചര്‍ച്ചകള്‍ നടക്കണം. വിവര്‍ത്തനം ചെയ്ത കോപ്പി എല്ലാ പഞ്ചായത്തുകള്‍ക്കും കൊടുക്കണമെന്ന് താന്‍ നിര്‍ദ്ദേശിച്ചിരുന്നതായും മാധവ് ഗാഡ്ഗില്‍ മലപ്പുറത്ത് പറഞ്ഞു.

കേരളത്തിലുണ്ടായ ദുരന്തം പൂര്‍ണമായും മനുഷ്യനിര്‍മിതമാണെന്ന് പറയാനാവില്ല. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ കനത്ത മഴയുണ്ടായിരുന്നു. അതിനെത്തുടര്‍ന്ന് ഡാമുകള്‍ തുറക്കാന്‍ അധികൃതര്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു. ശരിയല്ലാത്ത തരത്തില്‍ റിസര്‍വ്വോയര്‍ മാനേജ്‌മെന്റ് നടത്തിയത് ഒരു കാരണം മാത്രമാണ്. ദുരന്തത്തില്‍ മനുഷ്യനും പങ്കുണ്ടെന്ന് മാത്രമേ പറയാനാകൂ എന്നും മാധവ് ഗാഡ്ഗില്‍ പറഞ്ഞു.