മഹാരാജാസ് മുതല്‍ തൈക്കൂടം വരെയുള്ള പുതിയ പാതയില്‍ മെട്രോ സര്‍വീസ് ആരംഭിച്ചു

Posted on: September 4, 2019 10:35 am | Last updated: September 4, 2019 at 1:12 pm

കൊച്ചി: കൊച്ചി മെട്രോ മഹാരാജാസ് മുതല്‍ തൈക്കൂടം വരെയുള്ള പുതിയ പാതയില്‍ ബുധനാഴ്ച രാവിലെ മുതല്‍ മെട്രോ സര്‍വീസ് ഓടിത്തുടങ്ങി. പുതിയ അഞ്ച് സ്റ്റേഷനുകള്‍ കൂടി ചേര്‍ന്നതോടെ കൊച്ചി മെട്രോയുടെ ആകെ സ്റ്റേഷനുകളുടെ എണ്ണം ഇരുപത്തിയൊന്നായി. ഇന്നുമുതല്‍ പതിനാല് ദിവസത്തേക്ക് മെട്രോ യാത്രക്കാര്‍ക്ക് ടിക്കറ്റില്‍ 50 ശതമാനം ഇളവ് ലഭിക്കും.

കൂടാതെ യാത്രക്കാര്‍ക്ക് സെപ്റ്റംബര്‍ 25 വരെ മെട്രോ സ്റ്റേഷനുകളില്‍ സൗജന്യമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം. വൈറ്റില അടക്കം കൊച്ചിയിലെ തിരക്കേറിയ സ്ഥലങ്ങളിലേയ്ക്ക് കൂടി മെട്രോ എത്തുന്നതോടെ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് കെഎംആര്‍എല്‍ പ്രതീക്ഷിക്കുന്നത്. കോട്ടയം, ആലപ്പുഴ ജില്ലകളില്‍നിന്ന് കൊച്ചിയിലെത്തുന്നവര്‍ക്ക് പുതിയ സര്‍വീസ് അനുഗ്രഹമാകും.