Connect with us

Kerala

പിഎസ്‌സി പരീക്ഷയില്‍ മുന്‍ എസ്എഫ്‌ഐ നേതാക്കള്‍ക്ക് ഉത്തരങ്ങള്‍ എസ്എംഎസായി അയച്ചു; കുറ്റം സമ്മതിച്ച് പോലീസുകാരന്‍ ഗോകുല്‍

Published

|

Last Updated

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷയില്‍ മുന്‍ എസ്എഫ്‌ഐ നേതാക്കള്‍ക്ക് കോപ്പിയടിക്കാന്‍ സഹായം നല്‍കിയെന്ന് സമ്മതിച്ച് പോലീസുകാരന്‍ ഗോകുല്‍. യൂണിവേഴ്‌സിറ്റി കോളജില്‍ നിന്ന് ചോര്‍ന്ന് കിട്ടിയ ചോദ്യപ്പേപ്പര്‍ പരിശോധിച്ച് എസ്എംഎസുകളായി ഉത്തരം അയച്ചുവെന്നാണ് അഞ്ചാം പ്രതിയായ ഗോകുല്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചത്.

ഐജി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് ഗോകുല്‍ കുറ്റംസമ്മതിച്ചത്. പരീക്ഷ തുടങ്ങിയ ശേഷം ചോദ്യപേപ്പര്‍ ചോര്‍ന്ന് കിട്ടിയെന്നും പിഎസ്‌സി പരിശീലനകേന്ദ്രം നടത്തുന്ന ഒരു സുഹൃത്തിന്റെ സഹായത്തോടെ ഉത്തരങ്ങള്‍ അയച്ചുകൊടുത്തു എന്നുമാണ് മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ ചോദ്യപേപ്പര്‍ ആരാണ് ചോര്‍ത്തി നല്‍കിയതെന്ന് അറിയില്ലെന്നാണ് ഗോകുലിന്റെ മൊഴി. കേസിലെ മറ്റൊരു പ്രതിയായ സഫീറിനാണ് ചോദ്യപേപ്പര്‍ കിട്ടിയതെന്നാണ് ഗോകുല്‍ ക്രൈംബ്രാഞ്ചിനോട് പറഞ്ഞത്. ഉത്തരങ്ങള്‍ അയക്കാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കളഞ്ഞുപോയെന്നും മൊഴി നല്‍കി.ചോദ്യം ചെയ്യാനായി മൂന്ന് ദിവസത്തേക്കാണ് ഗോകുലിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങിയത്.

Latest