Connect with us

Gulf

ജീവകാരുണ്യം പഠിച്ചത് പിതാവില്‍ നിന്ന്: നൗഷാദ്

Published

|

Last Updated

ദുബൈ: ജീവകാരുണ്യം പഠിച്ചത് പിതാവില്‍ നിന്നാണെന്ന് പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ താരമായ നൗഷാദ് ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പിതാവ് പാവപ്പെട്ടര്‍ക്ക് വാരിക്കോരി കൊടുക്കുമായിരുന്നു. അതാണ് ജീവിതത്തില്‍ പ്രചോദനം. എറണാകുളത്ത് പുതുതായി തുടങ്ങിയ കട പൂട്ടില്ല. സമൂഹ മാധ്യമങ്ങളിലെ പ്രചാരണം ശരിയല്ല. യു എ ഇ സന്ദര്‍ശനത്തിന് ഭാര്യയോടും മകനോടുമൊപ്പമെത്തിയ നൗഷാദ് പറഞ്ഞു. അഫി അഹ്മദിന്റെ ഉടമസ്ഥതയിലുള്ള സ്മാര്‍ട്ട് ട്രാവല്‍സാണ് ഇവരെ ദുബൈ സന്ദര്‍ശനത്തിന് എത്തിച്ചത്.

സ്മാര്‍ട്ട് ട്രാവല്‍സ് ഈ വരുന്ന രണ്ട് മാസത്തെ തങ്ങളുടെ സന്ദര്‍ശക വിസ- ലാഭ വിഹിതത്തിലെ 20 ശതമാനം കേരളത്തിലെ പ്രളയ ബാധിതര്‍ക്ക് നല്‍കുമെന്ന് സ്മാര്‍ട്ട് ട്രാവല്‍ എം ഡി അഫി അഹ്മദ് വ്യക്തമാക്കി. നൗഷാദ്ക്കയുടെ നന്മയുറ്റ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇത്തരത്തിലുള്ള ഒരു കൈത്താങ്ങ് കേരളത്തിന്റെ ദുരന്ത മേഖലക്ക് നല്‍കുന്നെത്.
രാജ്യത്തെ ട്രാവല്‍ ടൂറിസ- രംഗത്ത് ഏറ്റവും മിതമായ നിരക്കിലും ഏറ്റവും വേഗത്തിലും യു എ ഇ സന്ദര്‍ശക വിസകള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കി ശ്രദ്ധേയരായ സ്മാര്‍ട്ട് ട്രാവലിന് വലിയ ഗുണഭോതൃ ശ്രേണിയുണ്ട്. സേവന മേഖലയില്‍ നിന്ന് മികച്ച പിന്തുണയാണ് സ്മാര്‍ട്ട് ട്രാവലിന് കിട്ടികൊണ്ടിരിക്കുന്നത്. അത്തരമൊരു വളര്‍ച്ചയില്‍ നിന്നും സാമൂഹിക പ്രതിബദ്ധതയുള്ള സ്ഥാപനമെന്ന നിലയില്‍ തങ്ങളാല്‍ കഴിയുന്ന ഒരു കൈത്താങ്ങ് കേരളത്തിലെ ദുരിത ബാധിതര്‍ക്ക് നല്‍കാനാണ് നൗശാദിന്റെ നന്മയെ മാത്യകയാക്കി സ്മാര്‍ട്ട് ട്രാവല്‍ ശ്രമിക്കുന്നുന്നതെന്ന് അഫി അഹ്മദ് വ്യക്തമാക്കി. വിഹിതം കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് കൈമാറാനാണ് ഉദ്ദേശിക്കുന്നത്. ഇത്തരത്തിലുള്ള സഹായവുമായി മറ്റുള്ള മലയാളി സ്ഥാപനങ്ങളും മുന്നോട്ട് വന്നാല്‍ കേരളത്തിലെ ദുരിത ബാധിതര്‍ക്ക് അത് വലിയ സഹായമായിരിക്കുമെന്ന് അഫി അഹ്മദ് പറഞ്ഞു.

കഴിഞ്ഞ ദിവസം സ്മാര്‍ട്ട് ട്രാവല്‍ ദുരിത ബാധിതര്‍ക്ക് നല്‍കിയ വസ്ത്രങ്ങള്‍ നൗഷാദിന്റെ നേതൃത്വത്തില്‍ പ്രളയ ബാധിത മേഖലയില്‍ വിതരണം ചെയ്തിരുന്നു. അതിനൊപ്പം തന്നെ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു ലക്ഷം രൂപയും കൈമാറി.

Latest