Connect with us

National

യു പിയുടെ പൂര്‍ണ ചുമതല പ്രിയങ്കക്ക് നല്‍കാനൊരുങ്ങി കോണ്‍ഗ്രസ്; പുതിയ അധ്യക്ഷനും ഉടന്‍

Published

|

Last Updated

ന്യൂഡല്‍ഹി: യു പിയുടെ പൂര്‍ണ ചുമതല പ്രിയങ്കാ ഗാന്ധിയെ ഏല്‍പ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്. നിലവില്‍ സംസ്ഥാനത്തിന്റെ കിഴക്കന്‍ മേഖലയുടെ മാത്രം ചുമതലയാണ് പ്രിയങ്കക്കുള്ളത്. പാര്‍ട്ടിയുടെ പുസ്സംഘനയുടെ മേല്‍നോട്ടവും അവര്‍ വഹിക്കും. 2022ല്‍ നടക്കുന്ന നിയമസഭാ തിരഞ്ഞൈടുപ്പു കൂടി മുന്നില്‍ക്കണ്ടാണ് കോണ്‍ഗ്രസ് നീക്കം. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് പ്രിയങ്കക്ക് കിഴക്കന്‍ യു പിയുടെ ചുമതല നല്‍കിയിരുന്നത്. ജോതിരാദിത്യ സിന്ധ്യക്കായിരുന്നു പടിഞ്ഞാറന്‍ യു പിയുടെ ചുമതല. എന്നാല്‍, തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് മാത്രമാണ് പാര്‍ട്ടിക്ക് നേടാനായത്.

ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (യു പി സി സി)യുടെ പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കാനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. ഇതു കഴിഞ്ഞ് കുറച്ചു ദിവസങ്ങള്‍ക്കകം പ്രിയങ്കയുമായി ബന്ധപ്പെട്ട പ്രഖ്യാപനവുമുണ്ടാകും. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജ് ബബ്ബാര്‍ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞിരുന്നു. പുതിയ യു പി സി സി ടീമിലെ അംഗസംഖ്യ മുമ്പത്തെതിനെക്കാള്‍ പത്തു മടങ്ങ് കുറവായിരിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിച്ചു. കമ്മിറ്റിയംഗങ്ങളുടെ ശരാശരി വയസ്സ് 40 ആയിരിക്കും. പുതിയ ടീമില്‍ യുവാക്കള്‍ക്കായിരിക്കും പ്രാമുഖ്യം. തിരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് യു പിയിലെ പാര്‍ട്ടി ജില്ലാ ഘടകങ്ങള്‍ പിരിച്ചുവിട്ടിരുന്നു.

Latest