കശ്മീരിലെ ആശയവിനിമയ സംവിധാനങ്ങള്‍ 15 ദിവസത്തിനുള്ളില്‍ പുനസ്ഥാപിക്കും: അമിത് ഷാ

Posted on: September 3, 2019 5:42 pm | Last updated: September 3, 2019 at 8:18 pm

ന്യൂഡല്‍ഹി: കശ്മീരിലെ ആശയവിനിമയ സംവിധാനങ്ങള്‍ 15 ദിവസത്തിനുള്ളില്‍ പുനസ്ഥാപിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. നിയന്ത്രണങ്ങള്‍ 15 ദിവസത്തിനുളളില്‍ ഒഴിവാക്കുമെന്ന് ജമ്മു കശ്മീരില്‍ നിന്നുള്ള സംഘത്തിന് ഷാ ഉറപ്പു നല്‍കി. ഗ്രാമത്തലവന്മാരുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം എല്ലാ ഗ്രാമത്തലവന്മാര്‍ക്കും രണ്ടുലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സും പ്രഖ്യാപിച്ചു.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് സര്‍ക്കാര്‍ റദ്ദാക്കിയതിനു പിന്നാലെ ആഗസ്റ്റ് അഞ്ചു മുതല്‍ കശ്മീരിലെ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെച്ചിരുന്നു. ലാന്‍ഡ്‌ലൈന്‍ സേവനങ്ങളും നിര്‍ത്തിവച്ചതോടെ കശ്മീരിലെ ജനങ്ങള്‍ക്ക് വീടിനു പുറത്തുള്ള ഉറ്റവരുമായി ബന്ധപ്പെടാന്‍ പോലും കഴിയാത്ത അവസ്ഥയായിരുന്നു.