നിര്‍ത്തിയിരിക്കുന്നത് കേരള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയെ തന്നെ; ജോസഫിന് മറുപടിയുമായി ചെന്നിത്തല

Posted on: September 3, 2019 4:02 pm | Last updated: September 11, 2019 at 1:22 pm

കോട്ടയം: പാല ഉപ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് സ്ഥാനാര്‍ഥിയില്ലെന്ന പി ജെ ജോസഫിന്റെ പ്രഖ്യാപനത്തിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മറുപടി. പാലായില്‍ നിര്‍ത്തിയത് കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്ഥാനാര്‍ഥിയെ തന്നെയാണെന്നും യു ഡി എഫ് സ്വതന്ത്രനെയല്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

പാലായില്‍ കേരള കോണ്‍ഗ്രസിന് സ്ഥാനാര്‍ഥിയില്ലെന്നും നിര്‍ത്തിയിരിക്കുന്നത് യു ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയെ ആണെന്നും പി ജെ ജോസഫ് നേരത്തെ പറഞ്ഞിരുന്നു. അതുകൊണ്ടു തന്നെ രണ്ടില ചിഹ്നം നല്‍കില്ലെന്നും ജോസ് ടോമിന്റെ നാമനിര്‍ദേശ പത്രികയില്‍ താന്‍ ഒപ്പുവെക്കില്ലെന്നും അദ്ദേഹം പറഞ്ഞു.