മിതാലി രാജ് ടി20 യില്‍ നിന്ന് വിരമിച്ചു

Posted on: September 3, 2019 3:29 pm | Last updated: September 3, 2019 at 3:29 pm

മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം മിതാലി രാജ് ട്വന്റി 20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇന്ത്യന്‍ ട്വന്റി 20 ടീമിന്റെ ആദ്യ ക്യാപ്റ്റനായിരുന്ന താരം 2021 ലെ ഏകദിന ലോകകപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് വിരമിക്കുന്നത്. ഇന്ത്യക്കായി ഏകദിന ലോകകപ്പ് നേടുകയെന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ കഠിന പ്രയത്‌നം നടത്തുമെന്ന് മിതാലി പറഞ്ഞു. ട്വന്റി 20 യില്‍ ആദ്യമായി 2000 റണ്‍സ് ക്ലബ്ബിലെത്തിയ താരമാണ് മിതാലി.

മൂന്ന് ട്വന്റി 20 ലോകകപ്പുകളില്‍ ഇന്ത്യന്‍ ടീമിനെ നയിച്ച മിതാലി രാജ് 89 മത്സരങ്ങളില്‍ നിന്ന് 2364 റണ്‍സ് നേടി. 2019 മാര്‍ച്ച് ഒമ്പതിന് ഇംഗ്ലണ്ടിനെതിരെ അവസാന മത്സരം കളിച്ച താരം 32 പന്തില്‍ 32 പന്തില്‍ 30 റണ്‍സാണ് നേടിയത്. ട്വിന്റി 20 യില്‍ 17 അര്‍ധസെഞ്ച്വറി നേടിയിട്ടുണ്ട്. 97 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.