Connect with us

Kerala

പി എസ് സി കോണ്‍സ്റ്റബിള്‍ പരീക്ഷയിലെ ക്രമക്കേട്: ഉദ്യോഗസ്ഥരെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു

Published

|

Last Updated

തിരുവനന്തപുരം: പി എസ് സി കോണ്‍സ്റ്റബിള്‍ പരീക്ഷയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് പരീക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. പ്രതികളായ ശിവരഞ്ജിത്തിനെയും നസീമിനെയും ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞു.
ശിവരഞ്ജിത്തും നസീമും പ്രണവും പരീക്ഷയെഴുതിയ മൂന്ന് പരീക്ഷാ കേന്ദ്രങ്ങളിലെ ഇന്‍വിജിലേറ്റര്‍മാരായിരുന്ന ഉദ്യോഗസ്ഥന്മാരെയാണ് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തത്.

ഉദ്യോഗാര്‍ഥികളുടെ മൊബൈല്‍ ഫോണുകള്‍ പരീക്ഷാ കേന്ദ്രത്തിനകത്തേക്ക് കടത്തിയിട്ടില്ലെന്നും പ്രതികള്‍ സ്മാര്‍ട്ട് വാച്ചുകള്‍ കെട്ടിയിരുന്നോ എന്ന കാര്യം ഓര്‍മയില്ലെന്നുമാണ് ഉദ്യോഗസ്ഥര്‍ നല്‍കിയ മൊഴി. വിവാദമായ പരീക്ഷയുടെ ചുമതലയുണ്ടായിരുന്ന മുഴുവന്‍ ഉദ്യോഗസ്ഥരുടെയും വിവരങ്ങള്‍ പി എസ് സി സെക്രട്ടറി ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. ഇവരെയും വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യും.

തിങ്കളാഴ്ച കീഴടങ്ങിയ പോലീസുകാരന്‍ ഗോകുലിനെ ക്രൈം ബ്രാഞ്ച് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. പി എസ് സിക്കു മൊഴി നല്‍കിയതിന് പിന്നാലെ മുഖ്യ സൂത്രധാരനായ പ്രണവ് ഒളിവില്‍ പോയിരുന്നു.

Latest