Connect with us

Kerala

പാലായിലെ യു ഡി എഫ് സ്ഥാനാര്‍ഥിക്ക് രണ്ടില ചിഹ്നം നല്‍കില്ല: പി ജെ ജോസഫ്

Published

|

Last Updated

കോട്ടയം: രണ്ടില ചിഹ്നത്തിനായി ജോസ് കെ മാണിയും യു ഡി എഫ് നേതാക്കളും പി ജെ ജോസഫിന് മേല്‍ സമ്മര്‍ദം ചുമത്തിയത്‌ വിലപ്പോയില്ല. പാലായിലെ യു ഡി എഫ് സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേലിന് രണ്ടില ചിഹ്നം നല്‍കില്ലെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫ് തീര്‍ത്ത് പറഞ്ഞു. ജോസ് ടോം സ്വതന്ത്ര സ്വതന്ത്രയായി മത്സരിക്കുമെന്നും പി ജെ ജോസഫ് പറഞ്ഞു.

പാലായിലേത് കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയല്ല. കേരളാ കോണ്‍ഗ്രസ് പിന്തുണയക്കുന്ന സ്ഥാനാര്‍ഥിയാണ്. അതുകൊണ്ടാണ് രണ്ടില ചിഹ്നം നല്‍കാത്തത്. പാര്‍ട്ടി നടപടിയെടുത്ത വ്യക്തിയാണ് ജോസ് ടോം. ചിഹ്നം വേണ്ട എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. യു ഡി എഫ് കണ്‍വീനര്‍ ക്ഷണിച്ചതുകൊണ്ട് താന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കും. സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശ പത്രികയില്‍ പാര്‍ട്ടി ചെയര്‍മാന്‍ എന്ന നിലയില്‍ താന്‍ ഒപ്പുവെക്കില്ലെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു.

മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ജോസ് കെ മാണി അനുകൂലിയായ സ്ഥാനാര്‍ഥിയോട് തന്റെ നിലപാട് പി ജെ ജോസഫ് തീര്‍ത്ത് പറഞ്ഞത്.