മുംബൈയില്‍ ഒ എന്‍ ജി സി ഗ്യാസ് പ്ലാന്റില്‍ തീപ്പിടിത്തം: അഞ്ച് മരണം

Posted on: September 3, 2019 10:47 am | Last updated: September 3, 2019 at 1:17 pm

മുംബൈ: നവി മുംബൈയിലെ യുറനിലുള്ള ഒ എന്‍ ജി സി ഗ്യാസ് പ്ലാന്റില്‍ വന്‍ തീപ്പിടിത്തം. അഞ്ച് മരണം. എട്ട് പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ഒരാല്‍ സി ഐ എസ് എഫ് ജവാനാണ്. പരുക്കേറ്റ പലരുടെയു നില ഗുരുതരമാണ്. വന്‍ അപകം ഒഴിവാക്കാനായി തീപ്പിടിച്ച പ്ലാന്റിലെ ഗ്യാസ് ഗുജറാത്തിലെ ഹസീറ പ്ലാന്റിലെക്ക് തിരിച്ചു വിട്ടതായി ഒ എന്‍ ജി സി അറിയിച്ചു. തീ നിയന്ത്രണ വിധേയമാക്കിയതായും ഇവര്‍ അറിയിച്ചു.

പ്ലാന്റിലെ ചൂടുവെള്ളം പോകുന്ന ഡ്രൈനേജിലാണ് തീപ്പിടത്തമുണ്ടായത്. ഉടന്‍ തന്നെ ഒ എന്‍ ജി സി അഗ്നിശമന വിഭാഗം രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. പ്ലാന്റിലെ ഗ്യാസ് മറ്റിടങ്ങളിലേക്ക് തിരിച്ചുവിട്ടു വന്‍ പൊട്ടിത്തറി ഇവര്‍ ആദ്യം ഒഴിവാക്കി. തുടര്‍ന്ന തീപ്പിടിച്ച മേഖല രണ്ട് മണിക്കൂര്‍ വെള്ളം പമ്പ് ചെയ്ത് നിയന്ത്രണ വിധേയമാക്കുകയായിരുന്നു.

തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. അടിയന്തിര സാഹചര്യത്തിന് വേണ്ട എല്ലാ സംവിധാനങ്ങളും സ്ഥലത്തെത്തിച്ചതായി ഒ എന്‍ ജി സി ട്വീറ്റ് ചെയ്തു.