Connect with us

National

ക്ഷേത്രം തകര്‍ത്തതിനെതിരായ ദളിത് പ്രക്ഷോഭത്തിന് പിന്തുണയുമായി മുസ്ലിം സംഘടനകളും

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അഞ്ച് നൂറ്റാണ്ടായുള്ള ദളിത് ക്ഷേത്രമായ രവിദാസ് മന്ദിര്‍ തകര്‍ത്തതിനെതിരായ പ്രക്ഷോഭത്തിന് അണിനിരക്കാന്‍ മുസ്ലിം സംഘടനകളും. ഈ മാസം 15ന് തലസ്ഥാനത്ത് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് വിവിധ മുസ്ലിം സംഘടനകള്‍ അറിയിച്ചു. അരാധനാലയം തകര്‍ക്കപ്പെട്ടാലുള്ള വേദന ഞങ്ങള്‍ അറിയാം. ഇതേ അനുഭവത്തിലൂടെ മുമ്പ് കടന്നുപോയവരാണ് ഞങ്ങള്‍. ഇതിനെതിരെ 15ന് തെരുവിലിറങ്ങും. നിയമപോരാട്ടത്തിന് പിന്തുണയും നല്‍കും- ഡല്‍ഹിയിലെ ടീലെ വാലി മസ്ജിദ് ഇമാം മൗലാന ഫസ്ലുല്‍ ഷാഹി പറഞ്ഞു.

ക്ഷേത്രഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ഇ ഹൈദേരി ജനറല്‍ സെക്രട്ടറി അഞ്ജുമാന്‍ സയ്യിദ് ബഹാദൂര്‍ അബ്ബാസ് നഖ്വി പറഞ്ഞു. സംഭവത്തില്‍ ദളിതര്‍ നടത്തുന്ന എല്ലാ പോരാട്ടത്തിനും പിന്തുണ നല്‍കും.

സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് ആഗസ്റ്റ് 10നാണ് ദല്‍ഹി വികസന അതോറിറ്റി ക്ഷേത്രം തകര്‍ത്തത്. ഇതില്‍ പ്രതിഷേധിച്ച് ആയിരക്കണക്കിന് ദളിതര്‍ തെരുവിലിറങ്ങിയിരുന്നു. ക്ഷേത്രം തകര്‍ത്തതിനെതിരായ പ്രക്ഷോഭത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് അടക്കമുള്ളവരെ വിട്ടയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Latest