ഡല്‍ഹിയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണു; രണ്ട് മരണം

Posted on: September 3, 2019 9:54 am | Last updated: September 3, 2019 at 1:20 pm

ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ സീലാംപൂരില്‍ നിര്‍മാണത്തിലിരിക്കുകയായിരുന്ന നാലുനില കെട്ടിടം തകര്‍ന്നു വീണ് രണ്ട് മരണം. നിരവധിപ്പേര്‍ക്ക് പരുക്കേറ്റു. 22 കാരിയായ ഹീനയാണ് മരിച്ചവരില്‍ ഒരാളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ രണ്ടാമത്തെയാളെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ രാത്രി 11.29നാണ് കെട്ടിടം തകര്‍ന്നുവീണത്. ആറ് പേരെ കെട്ടിടത്തിനുള്ളില്‍ നിന്നും രക്ഷാസേനയെത്തി രക്ഷപ്പെടുത്തി.