സംസ്ഥാനത്ത് 39 ആഭ്യന്തര വിമാന സര്‍വീസുകള്‍ പുതുതായി ആരംഭിക്കും

Posted on: September 2, 2019 3:39 pm | Last updated: September 2, 2019 at 6:41 pm


തിരുവനന്തപുരം: കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്ന് 39 ആഭ്യന്തര സര്‍വീസുകള്‍ പുതുതായി ആരംഭിക്കുമെന്ന് വിവിധ എയര്‍ലൈനുകള്‍ സര്‍ക്കാരിനെ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വിളിച്ച എയര്‍ലൈന്‍ മേധാവികളുടെ യോഗത്തിന്റെ തുടര്‍ച്ചയായാണ് തീരുമാനം.

ആകെ 22 ഫ്‌ളൈറ്റുകളാണ് പുതുതായി സര്‍വ്വീസ് നടത്തുക. തിരുവനന്തപുരത്തു നിന്നും 23 സര്‍വീസുകള്‍ പുതുതായി ഉണ്ടാകും. എയര്‍ ഇന്ത്യ സ്‌പൈസ് ജെറ്റ്, എയര്‍ ഏഷ്യ, വിസ്താര, ഗോ എയര്‍ എന്നീ വിമാന കമ്പിനികളാണ് കൂടുതല്‍ ആഭ്യന്തര സര്‍വ്വീസിന് തീരുമാനിച്ചത്.
തിരുവനന്തപുരത്ത് നിന്ന് മാത്രം 23 സര്‍വീസുകള്‍ നടത്തും. എയര്‍ ഇന്ത്യ – 1, സ്‌പൈസ് ജെറ്റ് – 8, എയര്‍ ഏഷ്യ- 7, വിസ്താര -1, ഗോ എയര്‍ – 22 എന്നിങ്ങനെയാവും സര്‍വീസുകള്‍.

ഇന്ധന നികുതിയുമായി ബന്ധപ്പെട്ട തീരുമാനത്തിന് വിധേയമായി ഇന്‍ഡിഗോ മൂന്ന് ഫ്‌ളൈറ്റുകള്‍ ആരംഭിക്കാനുളള സന്നദ്ധതയും അറിയിച്ചിട്ടുണ്ട്.