Connect with us

National

ഐ എന്‍ എക്‌സ് മീഡിയ കേസ്: ചിദംബരത്തെ തിഹാര്‍ ജയിലില്‍ അയക്കരുത്- സുപ്രീംകോടതി

Published

|

Last Updated

ന്യൂഡല്‍ഹി: ഐ എന്‍ എക്‌സ് മീഡിയ കേസില്‍ സി ബി ഐ കസ്റ്റഡിയലുള്ള മുന്‍കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുായ പി ചിദംബരത്തെ തിഹാര്‍ ജയിലിലേക്ക് അയക്കരുതെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു. റിമാന്‍ഡ് കാലാവധി തീരുന്ന ഇന്ന് ചിദംബരത്തെ സി ബി ഐ പ്രത്യേക കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് തീഹാറിലേക്ക് അയക്കരുതെന്ന് സുപ്രീംകോടതി നിര്‍ദേശം നല്‍കിത്. ജയിലിലേക്കയക്കാതെ കേസ് കഴിയുന്നതുവരെ വീട്ടുതടങ്കലില്‍ പാര്‍പ്പിക്കണമെന്ന ചിദംബരത്തിന്റ അഭിഭാഷകന്‍ കപില്‍ സിബിന്റെ വാദം കേട്ടശേഷമാണ് കോടതി ഉത്തരവ്.

ചിദംബരത്തിന്റെ ജാമ്യാപേക്ഷ ഇന്ന് തന്നെ പിരിഗണിച്ചെങ്കില്‍ സി ബി ഐ കസ്റ്റഡി മൂന്ന് ദിവസം കൂടി നീട്ടിയതായി കണക്കാക്കുമെന്നും സുപ്രീംകോടതി പറഞ്ഞു. ജസ്റ്റിസുമാരായ ആര്‍ ബാനുമതി, എ എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്. അതിനിടെ ചിദംബരത്തിന്റെ ജാമ്യാപേക്ഷയില്‍ വിചാരണ കോടതി ഇന്ന് തന്നെ തീര്‍പ്പ് കല്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ചിദംബരം ഇപ്പോള്‍ സി ബി ഐ ആസ്ഥാനത്താണുള്ളത്. അദ്ദേഹത്തെ ഉടന്‍തന്നെ വിചാരണകോടതിയിലെത്തിക്കുമെന്നാണ് വിവരം.

 

Latest