Connect with us

National

നിര്‍ണായകഘട്ടം പിന്നിട്ട് ചന്ദ്രയാന്‍ 2: വിക്രം ലാന്‍ഡറും ഓര്‍ബിറ്ററും വേര്‍പെട്ടു

Published

|

Last Updated

ബെംഗളൂരു: ദിവസങ്ങള്‍ക്കുള്ളില്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്ന ചന്ദ്രയാന്‍ രണ്ട് വിജയത്തിലേക്കുള്ള നിര്‍ണായകഘട്ടം പിന്നിട്ടു. ഓര്‍ബിറ്ററില്‍ നിന്ന് വിക്രം ലാന്‍ഡറിന്റെ വേര്‍പെടല്‍. ഉച്ചക്ക് 1.15നാണ് വിക്രം ലാന്‍ഡറിന്റെ വേര്‍പെടല്‍ പൂര്‍ത്തിയായത്. നിലവില്‍ ചന്ദ്രനില്‍ നിന്ന് 119 കിലോമീറ്റര്‍ അടുത്ത ദൂരവും 127 കിലോമീറ്റര്‍ അകന്ന ദൂരവുമായിട്ടുള്ള ഭ്രമണപഥത്തിലാണ് വിക്രം ലാന്‍ഡര്‍ ഉള്ളത്.

ബംഗളൂരുവിലെ ഐ എസ് ആര്‍ ഒ ടെലിമെട്രി ട്രാക്കിംഗ് ആന്‍ഡ് കമാന്‍ഡ് നെറ്റവര്‍ക്കിലെ മിഷന്‍ ഓപ്പറേഷന്‍ കോംപ്ലക്‌സില്‍ നിന്ന് ഉപഗ്രഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. നിലവില്‍ എല്ലാ ഘടകങ്ങളും കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇസ്‌റോ അറിയിച്ചു.

ഇന്നലെയാണ് ഉപഗ്രഹത്തിന്റെ അഞ്ചാമത്തെയും അവസാനത്തെയും ഭ്രമണപഥ മാറ്റം നടന്നത്.
നാളെയും മറ്റന്നാളുമായി വിക്രം ലാന്‍ഡര്‍ വീണ്ടും രണ്ട് തവണയായി ഭ്രമണപഥം താഴ്ത്തി ചന്ദ്രോപരിതലത്തില്‍ നിന്നുള്ള അകലം കുറക്കും. വിക്രം വേര്‍പെട്ടതിന് ശേഷം ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്ററിലെ ഹൈ റെസലൂഷ്യന്‍ ക്യാമറ നിര്‍ദ്ദിഷ്ട ലാന്‍ഡിംഗ് സൈറ്റിന്റെ ചിത്രങ്ങളെടുക്കുകയും ഭൂമിയിലേക്ക് കൈമാറുകയും ചെയ്യും.

Latest