യു ഡി എഫ് കൗണ്‍സിലര്‍മാര്‍ വന്നില്ല: കണ്ണൂര്‍ കോര്‍പറേഷനില്‍ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു

Posted on: September 2, 2019 12:32 pm | Last updated: September 2, 2019 at 11:12 pm

കണ്ണൂര്‍: കോര്‍പ്പറേഷന്‍ ഭരണം തിരിച്ചുപിടിക്കാനുള്ള എല്‍ ഡി എഫ് ശ്രമം പരാജയം. കൂറുമാറിയ ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷിനെതിരെ എല്‍ ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. യു ഡി എഫ് അംഗങ്ങല്‍ ആരും പ്രമേയ ചര്‍ച്ചക്കും വോട്ടെടുപ്പിനുമായി സഭയിലെത്താത്തതിനെ തുടര്‍ന്നാണ് പ്രമേയം പരാജയപ്പെട്ടത്. പ്രമേയം പാസാകാന്‍ 28 അംഗങ്ങളുടെ പിന്തുണ ആവശ്യമായിരുന്നു എല്‍ ഡി എഫിന്. എന്നാല്‍ 26 എല്‍ ഡി എഫ് അംഗങ്ങളും എത്തിയെങ്കിലും യു ഡി എഫുകാര്‍ വിട്ടുനില്‍ക്കുകയായിരുന്നു.
55 അംഗ കൗണ്‍സില്‍ യു ഡി എഫിന് 28 പേരുടെ പിന്തുണയാണുള്ളത്.