Connect with us

Malappuram

'പൊന്നാനി ബിസായം': സാംസ്‌കാരിക സദസ്സിൽ നിറഞ്ഞാടി ജർമൻ സായിപ്പ്

Published

|

Last Updated

റോൾഫിനെ പൊന്നാനി ബിസായം സാംസ്‌കാരിക സദസ്സിലേക്ക് മൗത്തള പാടി ആനയിക്കുന്നു

പൊനാനി: ലണ്ടനിലെ സ്‌കൂൾ ഓഫ് ഓറിയന്റൽ ആൻഡ് ആഫ്രിക്കൻ സ്റ്റഡീസ് വിസിറ്റിംഗ് പ്രൊഫസറും മ്യൂസിയം ക്യുറേറ്ററുമായ റോൾഫ് കില്ല്യൂസിൻറ പൊന്നാനി സന്ദർശനവുമായി ബന്ധപ്പെട്ട് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സാംസ്‌കാരിക വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പൊന്നാനി ബിസായം ജെ യം റോഡിലുള്ള വെട്ടം പോക്കിരിയാനകം തറവാട്ടിൽ സാംസ്‌കാരിക സദസ് നടന്നു.

നരവംശ സംഗീത ശാസ്ത്രഞ്ജൻ, ഓറൽ ഹിസ്റ്റോറിയൻ, സിനിമ നിർമാതാവ്, ബ്രിട്ടീഷ് ലൈബ്രറി, ഖത്തർ മ്യൂസിയം എന്നിവയിലെ മുൻ ഉദ്യാഗസ്ഥൻ, ജർമ്മൻ മ്യൂസിക്കൽ ഇൻസ്ട്രുമെന്റ് മ്യൂസിയം ഗസ്റ്റ് ക്യുറേറ്റർ, ഇന്റർനാഷനൽ എക്‌സിബിഷൻ ക്യുറേറ്റർ, റേഡിയോ ജേർണലിസ്റ്റ് എന്നീ നിലകളിലും പ്രശസ്തനാണ് റോൾഫ്. അറേബ്യ, ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, കുർദിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലെ കലാ സംസ്‌കാരം, സംഗീതം, നാടൻ കലകൾ എന്നിവയെക്കുറിച്ചുള്ള ഗവേഷണ പഠനത്തിനായി സമർപ്പിതനായ ഇദ്ദേഹം കേരള മുസ്്ലിം പാരമ്പര്യ കലകളേയും സംസ്‌കാരത്തേയും കുറിച്ച് നടത്തുന്ന പഠനത്തിന്റെ ഭാഗമായാണ് പൊന്നാനിയിലെത്തിയത്.
ആറങ്ങോട്ടുകര ആസ്ഥാനമായി പ്രവർത്തിക്കുന്ന “വയലി” നാട്ടറിവ് സംഘവുമായി ചേർന്നാണ് റോൾഫ് മാപ്പിള സംസ്‌കാര പഠനം നടത്തുന്നത്. “മൗത്തള” (മുഖത്താളം) എന്ന പൊന്നാനിയുടെ പാരമ്പര്യ സൽക്കാരഗാനത്തോടെ ആനയിക്കപ്പെട്ട ഇദ്ദേഹത്തിന് മുന്നിൽ കഥകളും സംഗീതവുമായി പൊന്നാനിത്തം തിളങ്ങി. പൊന്നാനിയുടെ പഴയകാല പാട്ടുകളും ചരിത്രങ്ങളും അനുഭവസ്തർ വിവരിച്ചു. പത്തേമാരിയുടേയും കയർ പിരിയുടേയും കഥകൾ വളരെ വിശദമായിതന്നെ അദ്ദേഹത്തിന് പറഞ്ഞുകൊടുത്തു. വിവിധ മേഖലകളിൽ മികവ് പുലർത്തിയ മുതിർന്ന വ്യക്തിത്വങ്ങളെ സദസിൽ ആദരിച്ചു. പെരുമഴയിൽ മുങ്ങിപ്പോകുമെന്ന് ഭയപ്പെട്ടെങ്കിലും സമാപനം വരെ മഴ മാറിനിന്നു. ജർമ്മൻകാരനൊടപ്പം പൊന്നാനിയുടെ പലഹാരമായ മുട്ടപ്പത്തിരിയും കാവയും ആസ്വദിച്ച് കഴിച്ചാണ് സദസ് മുന്നേറിയത്.

അനുഷ്ടാന സംഗീതവും കേരള ഹൈന്ദവ ആചാരങ്ങളും എന്ന ഗ്രന്ഥത്തിൻെ രചയിതാവ് കൂടിയാണ് റോൾഫ്. എത്ര പറഞ്ഞാലും തീരാത്ത പൊന്നാനി ബിസായത്തിന്റെ അല്പം മാത്രം രുചിച്ച് റോൾഫ് വിടപറഞ്ഞപ്പോൾ പൊന്നാനികാർക്ക് ഒരു പുത്തനുണർവായി.
ഭാരാവാഹികളായ സി എസ് പൊന്നാനി, സി വി നവാസ്, മുസ്തഫ, ഒ കെ ഉമ്മർ, അബ്ദുട്ടി, സുബൈർ, ഇബ്റാഹിം മാളിയേക്കല്‍, ഇ വി അബ്ദുല്‍അസീസ്, ടി വി അബ്ദുർറഹിമാൻകുട്ടി, ഷാജി ഹനീഫ് നേതൃത്വം നൽകി.