ദുരിതബാധിതർക്ക് സാന്ത്വന സ്പർശമേകി കേരള മുസ് ലിം ജമാഅത്ത്

Posted on: September 2, 2019 11:24 am | Last updated: September 2, 2019 at 4:44 pm
കേരള മുസ്്ലിം ജമാഅത്ത് അടിയന്തര ദുരിതാശ്വാസ സാമ്പത്തിക സഹായ വിതരണോദ്ഘാടനം പി വി അബ്ദുൽ വഹാബ് എം പി, പി വി അൻവർ എം എൽ എ, ഡി സി സി പ്രസിഡന്റ് വി വി പ്രകാശ്, എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ തങ്ങൾ, സെക്രട്ടറി മജീദ് കക്കാട് എന്നിവർ ചേർന്ന് നിർവഹിക്കുന്നു

എടക്കര: ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും സർവതും നഷ്ടപ്പെട്ട 441 കുടുംബങ്ങൾക്ക് സാമ്പത്തിക സഹായവുമായി കേരള മുസ്‌ലിം ജമാഅത്ത്. വിവിധ സാമൂഹ്യ സന്നദ്ധ സംഘടനകൾ ഭക്ഷ്യ വിഭവങ്ങളടക്കം അവശ്യ വസ്തുക്കൾ നൽകിയിരുന്നു.

എന്നാൽ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമായിരുന്നില്ല. ഏറെ വിഷമത്തിലായിരുന്ന ദുരിതബാധിതർക്ക് ആശ്വാസമായി കേരള മുസ്്ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റിയുടെ സാമ്പത്തിക സഹായം നൽകി.
അടിയന്തിര സാമ്പത്തിക സഹായ വിതരണ സംഗമം പി വി അബ്ദുൽ വഹാബ് എം പി ഉദ്്ഘാടനം ചെയ്തു. വണ്ടൂർ അബ്ദുർറഹ്മാൻ ഫൈസി അധ്യക്ഷത വഹിച്ചു.

സാമ്പത്തിക സഹായ വിതരണോദ്ഘാടനം പി വി അബ്ദുൽ വഹാബ് എം പി, പി വി അൻവർ എം എൽ എ, ഡി സി സി പ്രസിഡന്റ് വി വി പ്രകാശ്, എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ തങ്ങൾ, സെക്രട്ടറി മജീദ് കക്കാട് എന്നിവർ ചേർന്ന് നിർവഹിച്ചു.

വി എൻ ബാപ്പുട്ടി ദാരിമി, പിഎച്ച് അബ്ദുർറഹ്മാൻ ദാരിമി, അലവിക്കുട്ടി ഫൈസി എടക്കര, സിദ്ദീഖ് സഖാഫി വഴിക്കടവ്, ഉമർ മുസ്്ലിയാർ ചാലിയാർ, പോത്തുകല്ല് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കരുണാകരൻ പിള്ള, വഴിക്കടവ് പഞ്ചായത്ത് പ്രസിഡന്റ് ഇ സുകു, മൂത്തേടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ ടി റെജി, കരുളായി പഞ്ചായത്ത് പ്രസിഡന്റ് വി അസൈനാർ, ചുങ്കത്തറ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റിയാസ്, ഇസ്മാഈൽ എരഞ്ഞിക്കൽ, മുഹമ്മദലി സഖാഫി വഴിക്കടവ്, ശൗക്കത്ത് സഖാഫി കരുളായി, ഉബൈദുല്ലാഹി സഖാഫി, ഖാസിം ലത്വീഫി, ഇബ്റാഹീം സഖാഫി, ശരീഫ് സഅദി, ശിഹാബുദ്ദീൻ സൈനി, യൂസുഫ് സഖാഫി, കൊന്പന്‍ മുഹമ്മദ് ഹാജി മൂത്തേടം പ്രസംഗിച്ചു.