Connect with us

Kerala

രണ്ടില ചിഹ്നത്തില്‍ തര്‍ക്കമില്ലെന്ന് ജോസ് കെ മാണി;ചിഹ്നം ആവശ്യപ്പെട്ട് ജോസ് ടോം പുലിക്കുന്നേല്‍ പി ജെ ജോസഫിനെ കാണും

Published

|

Last Updated

കോട്ടയം: പാലയിലെ യു ഡി എഫ് സ്ഥാനാര്‍ഥി ജോസ് ടോം പുലികുന്നേലിന് കേരള കോണ്‍ഗ്രസിന്റെ രണ്ടില ചിഹ്നം ലഭിക്കുന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്ന് ജോസ് കെ മാണി. ചില സാങ്കേതിക പ്രശ്‌നങ്ങള്‍ മാത്രമാണുള്ളത്. ഇത് പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്നും ജോസ് കെ മാണി.
അതിനിടെ സ്ഥാനാര്‍ഥി പ്രഖ്യാപനം നടന്നതിന് പിന്നാലെ ഇന്ന് രാവിലെ മുതല്‍ തന്നെ ടോം പുലിക്കുന്നേല്‍ പ്രചാരണ രംഗത്ത സജീവമായി. രാവിലെ കെ എം മാണിയുടെ വസതിയിലെത്തി കുടുംബാംഗങ്ങളുമായി വോട്ട് ചോദിച്ചു. തൊട്ടുപിന്നാലെ പാലാ ബിഷപ്പിനെ കാണാന്‍ പോയി. ജോസ് കെ മാണിയും അദ്ദേഹത്തോടപ്പമുണ്ടായിരുന്നു.

അതേ സമയം ജോസഫ് ടോം പുലിക്കുന്നേലിനെ അംഗീകരിക്കില്ലെന്ന നിലപാട് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫ് മാറ്റി. യു ഡി എഫ് ഏത് തീരുമാനം എടുത്താലും അംഗീകരിക്കുമെന്നും ജോസഫ് പറഞ്ഞു.നേരത്തെ, ജോസ് ടോമിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് എതിരെ ജോസഫ് രംഗത്ത് വന്നിരുന്നു. സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുമ്പോള്‍ വിജയസാധ്യത പരിഗണിച്ചില്ലെന്നും ജോസഫ് പറഞ്ഞിരുന്നു.

അതിനിടെ രണ്ടില ചിഹ്നം ലഭിക്കുന്നതായി താന്‍ പി ജെ ജോസഫിനെ കാണുമെന്ന് ജോസഫ് ടോം പുലിക്കുന്നേലും പ്രതികരിച്ചു.

ഇതിനിടെ മണ്ഡലത്തില്‍ പ്രചാരണത്തിന്റെ ഒന്നാം ഘട്ടം എല്‍ ഡി എഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്‍ പൂര്‍ത്തിയാക്കി. എല്‍ ഡി എഫിന്റെ പഞ്ചായത്ത് തല പ്രവര്‍ത്തന കണ്‍വന്‍ഷനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

Latest