കേരളത്തിലെ ചില കോളജുകളില്‍ ഇടിമുറികളുണ്ടെന്ന് പരാതി ലഭിച്ചു; ജസ്റ്റിസ് ഷംസുദ്ധീന്‍ കമ്മീഷന്‍

Posted on: September 2, 2019 10:57 am | Last updated: September 2, 2019 at 12:33 pm

തിരുവനന്തപുരം: അടുത്തിടെ വിദ്യാര്‍ഥിക്ക് കുത്തേറ്റ യൂണിവോഴ്‌സിറ്റി കോളജില്‍ മാത്രമല്ല മറ്റ് ചില കോളജുകളില്‍കൂടി ഇടിമുറികള്‍ പ്രവര്‍ത്തിക്കുന്നതായി പരാതി ലഭിച്ചതായി സ്വതന്ത്ര ജഡീഷ്യല്‍ കമ്മീഷന്‍. തിരുവനന്തപുരം ആര്‍ട്‌സ് കോളജിലും കോഴിക്കോട് മടപ്പള്ളി കോളജിലും ഇടിമുറികള്‍ ഉള്ളതായി വിദ്യാര്‍ഥികള്‍ പരാതിപെട്ടുവെന്നാണ് ജസ്റ്റിസ് ഷംസുദീന്‍ കമ്മീഷന്‍ പറയുന്നത്.

പലയിടത്തും ഇടിമുറികള്‍ പ്രവര്‍ത്തക്കുന്നത് പരാതിപ്പെടാന്‍ വിദ്യാര്‍ഥികള്‍ ഭയപ്പെടുന്നു. അസംഘടിതരായ വിദ്യാര്‍ഥികളുടെ പരാതികള്‍ക്ക് വില കല്‍പ്പിക്കുന്നില്ല. ഉന്നത രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവോടെയാണ് പല കലാലയങ്ങളും കലാപ സ്ഥലങ്ങളായി മാറുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇക്കാര്യം സംബന്ധിച്ച് കമ്മീഷന്‍ ഇന്ന് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. ജുഡീഷ്യല്‍ നിയമ പരിപാലന സമിതി രുപവത്ക്കരിക്കണമെന്നും കമ്മീഷന്‍ ശിപാര്‍ശ ചെയ്യും.