Connect with us

Kerala

തുഷാര്‍ കേസുമായി പുറത്തുവന്ന ശബ്ദം തന്റേത്; എന്നാല്‍ എഡിറ്റിംഗ് നടന്നു- നാസില്‍ അബ്ദുല്ല

Published

|

Last Updated

ദുബൈ: ബി ഡി ജെ എസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ തന്റെ ശബ്ദരേഖ പുറത്തായതില്‍ പ്രതികരണവുമായി പരാതിക്കാരന്‍ നാസില്‍ അബ്ദുല്ല. പുറത്തുവന്ന ശബ്ദരേഖ തന്റേത് തന്നെയാണ്. എഡിറ്റ് ചെയ്ത് അവര്‍ക്ക് വേണ്ട കാര്യങ്ങള്‍ മാത്രം പുറത്തുവിട്ടു. സംശയം ജനപ്പിക്കുന്നതിന്റെ ഭാഗാമാണിത്- നാസില്‍ അബ്ദുല്ല പറഞ്ഞു.

കേസിന്റെ രേഖകള്‍ താന്‍ പണം കൊടുക്കാനുള്ള ഒരാളുടെ കൈവശമായിരുന്നു. ഇത് തിരിച്ചെടുക്കുന്ന കാര്യമാണ് സംഭാഷണത്തിലുള്ളത്. ഈ ഡോക്യുമെന്റും ചെക്കും വെച്ച് ഞാന്‍ കുറച്ച് പണം കടംവാങ്ങിയിരുന്നു. ഈ ഡോക്യുമെന്റ് അയാളുടെ അടുത്തായിരുന്നു. ഇത് തിരിച്ചെടുക്കാന്‍ വേണ്ടി അയാള്‍ പൈസ ചോദിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിന്റെ ഭാഗമായി ഞാന്‍ പൈസ അറേഞ്ച് ചെയ്യാന്‍ വേണ്ടി വിളിച്ച കൂട്ടത്തില്‍ ഇവനെ വിളിച്ചതാണ്. ഈ വോയിസിന്റെ നല്ലൊരു ഭാഗവും അവര്‍ കട്ട് ചെയ്തു. ഞാന്‍ ഇതൊക്കെ വിശദമായി അവനോട് പറയുന്നുണ്ട്. എന്നാല്‍ അവര്‍ക്ക് വേണ്ട ഭാഗം മാത്രമെടുത്ത് ബാക്കിയെല്ലാം കട്ട് ചെയ്ത് ശബ്ദം പുറത്തുവിടുകയായിരുന്നെന്നും നാസില്‍ കൂട്ടിച്ചേര്‍ത്തു.

 

Latest