അറസ്റ്റ് ചോദ്യം ചെയ്തുള്ള ചിദംബരത്തിന്റെ ഹരജി ഇന്ന് സുപ്രീംകോടതിയില്‍

Posted on: September 2, 2019 10:26 am | Last updated: September 2, 2019 at 12:08 pm

ന്യൂഡല്‍ഹി: ഐ എന്‍ എക്‌സ് മീഡിയ കേസിലെ സി ബി ഐ അറസ്റ്റ് ചോദ്യം ചെയ്ത് മുന്‍ ധനമന്ത്രി പി ചിദംബരം നല്‍കിയ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ബാനുമതി അധ്യക്ഷയായ ബഞ്ചാണ് കേസ് പരിഗണിക്കുക.

ഇന്ന് വരെയായിരുന്നു ചിദംബരത്തെ സി ബി ഐ കസ്റ്റഡിയില്‍ വിട്ടിരുന്നത്. സുപ്രീംകോടതിയിലെ കേസ് ചൂണ്ടിക്കാട്ടി ഇന്നുവരെയാണ് ചിദംബരത്തെ സി ബി ഐ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. സി ബി ഐ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടിയുള്ള ചിദംബരത്തിന്റെ ഹര്‍ജി നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. കസ്റ്റഡി കാലാവധി തീരുന്ന സാഹചര്യത്തില്‍ ചിദംബരത്തെ ഇന്ന് പ്രത്യേക സിബിഐ കോടതിയില്‍ ഹാജരാക്കും.

മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ മുന്‍ ധനമന്ത്രി പി ചിദംബരം സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ സുപ്രീംകോടതി അഞ്ചിനാണ് വിധി പറയുക. അതുവരെ എന്‍ഫോഴ്‌സ്‌മെന്റ് ചിദംബരത്തെ അറസ്റ്റ് ചെയ്യരുതെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം.