മൃഗ രോഗം; വാർഷിക പ്രതിരോധ കുത്തിവപ്പ്  ആരംഭിച്ചു

Posted on: September 1, 2019 11:44 pm | Last updated: September 1, 2019 at 11:44 pm

അബുദാബി : എമിറേറ്റിൽ മൃഗങ്ങളെ ബാധിക്കുന്ന രോഗങ്ങൾക്കെതിരെ അബുദാബി അഗ്രികൾച്ചർ ആന്റ് ഫുഡ് സേഫ്റ്റി അതോറിറ്റി എ ഡി എ എഫ് എസ് എ 2019-2020-ൽ 11-ാമത് വാർഷിക പ്രതിരോധ കുത്തിവപ്പ്  ആരംഭിച്ചു. മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട സമ്പ്രദായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് എമിറേറ്റിലെ കന്നുകാലി വളർത്തുന്നവർക്ക് എ ഡി എ എഫ് എസ് എ നൽകുന്ന പിന്തുണയുടെ ഭാഗമായാണ് കാമ്പയിൻ.  മൃഗങ്ങളെ രോഗങ്ങളിൽ നിന്ന് തടയുന്നതിനും ബയോസെക്യൂരിറ്റി സിസ്റ്റത്തിന്റെ ഫലപ്രാപ്തി വർദ്ധിപ്പിക്കാനും ഉറപ്പാക്കാനും ഇതിലൂടെ  ലക്ഷ്യമിടുന്നതായി എ ഡി എ എഫ് എസ് എ അറിയിച്ചു.

പ്രചാരണത്തിന് നാല് ഘട്ടങ്ങളുണ്ടെന്ന്  ഡി‌എഫ്‌എസ്‌എ വക്താവ് തമർ റാഷെദ്  അൽ ഖാസിമി അഭിപ്രായപ്പെട്ടു. ആദ്യത്തേത് ആടുകൾക്ക്  വാക്സിനേഷൻ ഡോസ് നൽകുക എന്നതാണ്, രണ്ടാം ഘട്ടത്തിൽ പശു, ആട്, എന്നിവക്ക്  കാൽ, വായ രോഗങ്ങൾക്കെതിരെ പ്രതിരോധ കുത്തിവപ്പ് നടത്തൽ. അതുപോലെ സ്ഫടിക വീക്കം തടയുന്നതിന് ആടുകൾക്ക് വാക്സിനേഷൻ നൽകുക എന്നതും കൂടിയാണ് അദ്ദേഹം വ്യക്തമാക്കി. മൂന്നാം ഘട്ടത്തിൽ പെസ്റ്റെ ഡെസ് പെറ്റിറ്റ്സ് റൂമിനന്റുകൾ പി പി ആർകെതിരായ രണ്ടാമത്തെ വാക്സിനേഷൻ ഡോസും , നാലാം ഘട്ടത്തിൽ കാൽ, വായ രോഗങ്ങൾക്കെതിരായ രണ്ടാമത്തെ വാക്സിനേഷൻ ഡോസും ഉൾപ്പെടുന്നു അൽ ഖാസിമി കൂട്ടിച്ചേർത്തു.