അബുദാബി അന്തരാഷ്ട്ര ബോട്ട് ഷോ ഒക്ടോബർ 16 മുതൽ 19 വരെ   

Posted on: September 1, 2019 11:40 pm | Last updated: September 1, 2019 at 11:40 pm

അബുദാബി : നൂതനസാങ്കേതിക വിദ്യയും ആര്‍ഭാടവും സമന്വയിപ്പിച്ച ഏറ്റവും പുതിയ യാനങ്ങളുമായി അബുദാബി അന്തരാഷ്ട്ര ബോട്ട് ഷോ ഒക്ടോബർ 16 മുതൽ 19 വരെ അബുദാബി അന്തരാഷ്ട്ര പ്രദർശന നഗരിയിൽ നടക്കും. നാലു ദിവസം നീണ്ടു നിൽക്കുന്ന പ്രദർശനത്തിൽ അമേരിക്ക, ബ്രിട്ടൺ, ജര്‍മനി, ഓസ്ട്രേലിയ, ഇറ്റലി, ഫ്രാന്‍സ്, സ്വിറ്റ്സര്‍ലന്‍ഡ്, ജപ്പാന്‍, കാനഡ, ന്യൂസിലാന്‍ഡ് തുടങ്ങി  രാജ്യങ്ങളിൽ നിന്നും 350 ദേശീയ, അന്തർദേശീയ കമ്പനികളും 25, 000 സന്ദർശകരും പങ്കെണ്ടുക്കും. വിവിധ തരാം മൽസ്യ ബന്ധന ബോട്ടുകൾ, ഉല്ലാസ ബോട്ടുകൾ, ഉരുകൾ, ആഢംബര ബോട്ടുകള്‍, യാട്ടുകള്‍, അണ്ടര്‍വാട്ടര്‍ ജെറ്റ്, പായ്ക്കപ്പലുകള്‍ തുടങ്ങി മീന്‍പിടിക്കാനാവശ്യമായ ഉപകരണങ്ങള്‍  തുടങ്ങി ആഗോള മറൈൻ ബ്രാൻഡുകളുടെ വൈവിധ്യമാർന്ന ബോട്ടുകൾ പ്രദർശനത്തിനുണ്ടാകും. നൂതനസാങ്കേതിക വിദ്യയും ആര്‍ഭാടവും സമന്വയിച്ച ഏറ്റവും പുതിയ യാനങ്ങളാണ് മേളയുടെ മുഖ്യ ആകര്‍ഷണം.

മേഖല ഇന്നുവരെ കണ്ടിട്ടില്ലാത്ത പുതിയ ബോട്ടുകളും അനുബന്ധ ഉല്‍പന്നങ്ങളുടെ  സേവനവും കാഴ്ചക്കാർക്കു പുത്തനനുഭവമാകും. അബുദാബി സ്പോര്‍ട്സ് കൌണ്‍സിലിന്‍റെയും സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ ചാരിറ്റബിള്‍ ആന്‍ഡ് ഹ്യുമാനിറ്റേറിയന്‍ ഫൌണ്ടേഷന്‍ ചെയര്‍മാനായ ശൈഖ് നഹ്യാന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ രക്ഷാകര്‍തൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ബോട്ട് ഷോയോടനുബന്ധിച്ച് ജലകായികമേളയും, വെള്ളത്തിലൂടെ തലങ്ങും വിലങ്ങും നടത്തുന്ന അഭ്യസ പ്രകടങ്ങൾ വിസ്മയകരമാകും.  പ്രദർശനം കാണുന്നതിന് 20 ദിർഹമാണ് നിരക്ക്